ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൊച്ചി: ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
എം.ബി.ബി.എസ്., എൻജിനിയറിങ്, ബി.എസ്സി. നഴ്സിങ്, എം.ബി.എ. എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന ബി.എസ്സി. അഗ്രികൾച്ചർ, ബി.എസ്സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ/ഓട്ടോണമസ് കോളേജുകളിൽ 2023-2024 വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരാകണം. കുടുംബവാർഷിക വരുമാനം മൂന്നുലക്ഷം കവിയരുത്. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷികവരുമാനം ബാധകമല്ല.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസച്ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരുലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കും.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഓരോ കോഴ്സിലും ഒരു സ്കോളർഷിപ്പ് മാറ്റിവെച്ചിട്ടുണ്ട്. അവസാന തീയതി ഡിസംബർ 17. അപേക്ഷാ ഫോമിനും വിവരങ്ങൾക്കും: scholarships.federalbank.co.in:6443/fedschlrshipportal