ഫെബ്രുവരി ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം

January 29, 2022 - By School Pathram Academy

രാജസ്ഥാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാളെ മുതല്‍ ഞായറാഴ്ച കര്‍ഫ്യൂ ഒഴിവാക്കിയതായും സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി ഒമ്പതിനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ പത്താം തരം മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി ഒന്നിനും ആറാം തരം മുതല്‍ ഒമ്പതാം തരം വരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി 10 മുതലും ആരംഭിക്കുമെന്നും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അഭയ് കുമാര്‍ അറിയിച്ചു. സ്കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും വിദ്യാര്‍ഥികള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ വേണം സ്കൂളുകളില്‍ വരാനെന്നും ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.അതേസമയം രാത്രി കർഫ്യൂ രാത്രി 11 മുതൽ രാവിലെ 5 മണി വരെ തുടരും. വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും രാത്രി 10 മണി വരെ തുറന്ന് പ്രവർത്തിക്കാം. മുൻ മാർഗനിർദേശങ്ങൾ അനുസരിച്ച് രാത്രി 8 മണി വരെ മാത്രമേ ഇവ തുറക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.