ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങള്‍ ഒഴികെയുളള എല്ലാശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും, പ്രീപ്രൈമറി ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം – പുതിയ നിർദ്ദേശങ്ങൾ അറിയാൻ …

February 13, 2022 - By School Pathram Academy

വിശദ മാര്‍ഗരേഖ

പ്രീ പ്രൈമറി ക്ലാസുകളും, 1 മുതല്‍9 വരെയുളള ക്ലാസുകളും ഫെബ്രുവരി 14 മുതല്‍ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു.

 

1.മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

2.1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതല്‍ രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ നിലവിലുള്ളതുപോലെ ക്ലാസ്സുകള്‍തുടരാം.

 

3.10, 11, 12 ക്ലാസുകള്‍ ഇപ്പോള്‍ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാം.

4.ഫെബ്രുവരി 21 മുതല്‍ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ തന്നെ ക്ലാസുകള്‍ എടുക്കാവുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്.

 

5.ഫെബ്രുവരി 21 മുതല്‍ സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകീട്ട്് വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുള്ള ടൈംടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

6.10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും തുടര്‍ന്ന് റിവിഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.

 

7.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങള്‍ ഒഴികെയുളള എല്ലാശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.

 

8.എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുമാണ്.

 

9.എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപോര്‍ട്ട് പ്രധാനധ്യാപകര്‍ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കേണ്ടതാണ്.

 

10.ക്രോഡീകരിച്ച റിപോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കേണ്ടതാണ്.

 

11. പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ മുഖാന്തിരം ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കേണ്ടതാണ്.

 

12.ക്രോഡീകരിച്ച റിപോര്‍ട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കേണ്ടതാണ്.

 

13.എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ അതത് സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതാണ്.

 

14.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി അതത് സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്.

 

15.കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും, മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതാണ്.

 

16.പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്.

 

17.ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നല്‍ നല്‍കേണ്ടതാണ്. ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാ പ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്.

 

18. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകര്‍ അവലംബിക്കേണ്ടതാണ്. എസ്.സി.ഇ.ആര്‍.ടി യും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തില്‍ നല്‍കുന്നതാണ്.

 

19.ക്രഷ്, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ പ്രീ പ്രൈമറി ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.

 

20.പ്രീ പ്രൈമറി വിഭാഗം തിങ്കള്‍ മുതല്‍ വെളളി വരെ ദിവസങ്ങളില്‍ ഓരോ ദിവസവും 50% കുട്ടികളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ എടുക്കാവുന്നതാണ്.

 

21.വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരമാവധി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകള്‍ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ഡി.ഇ/ആര്‍.ഡി.ഡി/ എ.ഡി തലത്തില്‍ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറേണ്ടതാണ്.

 

22.എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷകള്‍ 2022 മാര്‍ച്ച് 16ന് ആരംഭിക്കുന്നതാണ്.

 

23. വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

 

24.1 മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ തിയ്യതിപിന്നീട് അറിയിക്കുന്നതാണ്.

Recent

സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍സ്വർണം നേടിയ തിരുവനന്തപുരം ടീം

November 05, 2024

കേരള സ്കൂൾ കായിക മേള : മാ൪ച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കോട്ടയത്തിന്

November 05, 2024

സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” വിൻ്റെ ശില്പി

November 05, 2024

കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തി കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ…

November 05, 2024

കരുനാഗപ്പള്ളി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും…

November 04, 2024

കേരള സ്കൂൾ കായികമേള; ഇന്ന്‌ ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ…

November 04, 2024

School Academy Kallil Methala Study Notes STD VII Maths അംശബന്ധം

November 04, 2024

2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷ സംബന്ധിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ…

November 03, 2024
Load More