ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്

July 21, 2022 - By School Pathram Academy

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്ററില്‍ ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് ആറിന്് മുമ്പ് അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം സെന്ററില്‍ പ്രവൃത്തി ദിവസം രാവിലെ 10നും വൈകീട്ട് നാലിനും ഇടയില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. പ്ലസ് ടുവാണ് വിദ്യാഭ്യാസയോഗ്യത. ഫീസ 25,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2726275, 0484 2422275.

Category: News