ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനമായി

March 30, 2022 - By School Pathram Academy

തിരുവനന്തപുരം :  ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി ചാർജുകൾ വർധിപ്പിക്കാൻ തീരുമാനിച്ചെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബസ് മിനിമം ചാർജ് പത്ത് രൂപയാകും. വിദ്യാർത്ഥി കൺസെഷൻ നിരക്കിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.

ബസുകൾക്ക് മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വർധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു. ഓട്ടോയുടെ നിരക്ക്‌ മിനിമം ചാർജ്‌ 25 രൂപയായിരുന്നത് 30 രൂപയാക്കി. മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വച്ച് വർധിക്കും.

1500 സിസിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് 200 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണു മിനിമം ചാർജ്. പിന്നീട് ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. വെയ്റ്റിംങ് ചാർജിൽ മാറ്റമില്ല.

Category: News