ബാലാവകാശ കമ്മിഷന്‍ ശില്‍പ്പശാല
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു. ‘ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണം’ എന്ന വിഷയത്തിലായിരുന്നു ശില്‍പ്പശാല.
ബാലസൗഹൃദ കേരളം പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി ബാലസംരക്ഷണ സമിതികളുടെ രൂപീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി. ലഹരി ഉപയോഗം, കുട്ടികളിലെ ആത്മഹത്യ പ്രവണത, കുട്ടികള്‍ നേരിടുന്ന ശാരീരിക -മാനസിക വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയാണ് ബാലസംരക്ഷണ സമിതികളുടെ ലക്ഷ്യം. ബ്ലോക്കിലെ ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള ബോധവത്കരണ ക്ലാസുകളും ഇതിനോടനുബന്ധിച്ചു നടന്നു