കരുനാഗപ്പള്ളി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്കൂൾ അക്കാദമി കേരള നൽകുന്ന അച്ചീവ്മെൻ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു.ബി ആർ സി മുഖേന നടപ്പാക്കുന്ന ഹെൽപിംഗ് ഹാൻ്റ് പരിപാടിയുടെ ഭാഗമായുള്ള മികച്ച പ്രവർത്തനമാണ്” മീഠീ ഹിന്ദി “
സംസ്ഥാനതല പുരസ്കാരം
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും അക്കാദമിക രംഗത്തെ പുതുമയാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചു കൊണ്ട് ” സ്കൂൾ അക്കാദമി കേരള കല്ലിൽ മേതല ” അച്ചീവ്മെൻ്റ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
സംസ്ഥാന തലത്തിൽ ആദ്യമായാണ് ഹിന്ദി വിഷയത്തിന് ഇങ്ങനെ ഒരു പുരസ്ക്കാരം ലഭിക്കുന്നത് . ” ഹെൽപിംഗ് ഹാൻ്റ് ” വിദ്യാഭ്യാസ വകുപ്പ് ബി ആർ സി മുഖേന നടപ്പാക്കുന്ന പഠനപോഷണ പരിപാടിയുടെ ഭാഗമായാണ് സ്കൂൾ അഞ്ചാം ക്ലാസ്സിലെ ഹിന്ദി പഠനം എളുപ്പം സ്വായത്തമാക്കാൻ ” മീഠീ ഹിന്ദി ” എന്ന പ്രവർത്തനം നടപ്പാക്കിയത്. ഇതിലൂടെ എല്ലാ കുട്ടികൾക്കും തെറ്റില്ലാതെ വായിക്കുവാനും എഴുതുവാനും സാധിക്കുന്നു.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക മീര ബി നായർ പുസ്കാരം വിതരണം ചെയ്തു. സ്കൂൾ അക്കാദമി കേരള ഡയറക്ടർ മൊയ്തീൻഷാ ഓൺലൈനായി പുരസ്ക്കാരത്തെ കുറിച്ച് വിവരിച്ചു. ഹിന്ദി അദ്ധ്യാപകനായ മുഹമ്മദ് സലീം ഖാൻ , അദ്ധ്യാപികമാരായ അശ്വതി , ഷീജ , മോളി , പ്രിയ , ഷൈജ , ദിവ്യ , നിഷാത്ത് , സ്വാലിഹ എന്നിവർ ആശംസകൾ നേർന്നു .