ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ കോവിഡ് പോസിറ്റീവ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക്
ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതിയ്ക്കിടെ, ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ഇരുവരെയും ക്വാറന്റീൻ ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.