ഭവന നിർമ്മാണ ബോർഡ് പദ്ധതികൾക്ക് അപേക്ഷിക്കാം
ഭവന നിർമ്മാണ ബോർഡ് പദ്ധതികൾക്ക് അപേക്ഷിക്കാം
2024-25 സാമ്പത്തിക വർഷത്തിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ദുർബലർക്ക്/ താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതി, ഇടത്തരം വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ലോൺ ലിങ്കിഡ് സബ്സിഡി സ്കീം, സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന വായ്പ പദ്ധതി എന്നിവയ്ക്കായി www.kshb.kerala.gov.in മുഖേന ജൂലൈ 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.