ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നു

August 08, 2022 - By School Pathram Academy

2022ലെ എസ്.എസ്.എൽ.സി/പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ‘ബി’ ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നു.

(മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസായൽ മതി) 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, 2022 മാർച്ച് അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം.

അവസാന തീയതി സെപ്റ്റംബർ 12ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 7153, 7156

Category: News