ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്

June 12, 2024 - By School Pathram Academy

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്

 

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ 2024ലെ എസ്.എസ്.എൽ.സി/പ്ലസ്ടു (കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച കേരളത്തിലെ 40 ശതമാനമോ മുകളിലോ ഭിന്നശേഷി വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല. വിജയിച്ചാൽ മതി)

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 വൈകിട്ട് അഞ്ചുവരെ. അപേക്ഷാഫോം 

http://www.hpwc.kerala.gov.in ൽ ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 7153.

 

Category: News