ഭിന്നശേഷിക്കാർക്കായി “അതിജീവനം 2022” എന്ന പേരിൽ മാർച്ച്‌ 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു

March 22, 2022 - By School Pathram Academy

അതിജീവനം 2022 തൊഴിൽ മേള 24ന്

 

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഡോ.റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എൽ.സി ഉപരിയോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി “അതിജീവനം 2022” എന്ന പേരിൽ മാർച്ച്‌ 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കാക്കനാട് സിവിൽ സ്റ്റേഷനിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.

 

സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ബി.പി.ഒ, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിലെ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ മേളയിലൂടെ സാധിക്കും.

ബധിര-മൂക, അസ്ഥി വൈകല്യം വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കും ഫോൺ: 9633733133, 7034400444, 0484-2421633

Category: News