ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം

May 13, 2022 - By School Pathram Academy

ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാ രായവർക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്നു.

മൂന്നു മുതൽ ആറു മാസംവരെയാണ് പരിശീലനം. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുണ്ടാകണം. അസിസ്റ്റന്റ് ഡയറക്ടർ (എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിലോ, [email protected] ലോ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2530371, 2531175, 9446950021.

Category: News