വിദ്യാകിരണം – ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി.
വിദ്യാജ്യോതി – ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും, യുണിഫോമും വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി
ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതി– ഒന്നാം ക്ലാസ്സ് മുതല്‍ PG/പ്രൊഫഷണല്‍ കോഴ്സ് വരെ സ്കൂള്‍/കോളേജുകളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്.
വിദൂര വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് – ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രോഗ്രാം, പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി ഡിഗ്രി, ബിരുദാനന്തര ബിരുദം പഠിയ്ക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പദ്ധതി.
വിജയാമൃതം – ഡിഗ്രി/തത്തുല്യ കോഴ്സുകൾ, പി.ജി/ പ്രൊഫഷണൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതി.
പരിണയം – ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന പദ്ധതി
പരിണയം – ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.
നിരാമയ – ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
കാഴ്ച വൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്കുള്ള പദ്ധതി – കാഴ്ചാ വൈകല്യമുള്ള അഡ്വക്കേറ്റുമാര്‍ക്ക് റീഡേഴ്സ് അലവന്‍സ് അനുവദിയ്ക്കുന്ന പദ്ധതി.
സഹായ ഉപകരണ വിതരണ പദ്ധതി– ഭിന്നശേഷിക്കാര്‍ക്ക് അസിസ്റ്റീവ് ഡിവൈസ് അനുവദിയ്ക്കുന്നതിനുള്ള പദ്ധതി.
വികാലംഗ ദുരിതാശ്വാസനിധി – വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം നല്‍കുന്ന പദ്ധതി.
മാതൃജ്യോതി പദ്ധതി – ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിയ്ക്കുന്നതിനുള്ള ധനസഹായ പദ്ധതി.
സ്വാശ്രയ പദ്ധതി – ഭര്‍ത്താവ് മരിച്ച/ഉപേക്ഷിച്ച തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മക്കളെ സംരക്ഷിയ്ക്കേണ്ടി വരുന്ന ബി.പി.എല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതി.
നിയമപരമായ രക്ഷാകർതൃത്വം– നാഷണല്‍ ട്രസ്റ്റ് ആക്ട് പരിധിയില്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് 18 വയസ്സിന് ശേഷം നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന പദ്ധതി.