ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾക്ക് അപേക്ഷിക്കാം
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾക്ക് അപേക്ഷിക്കാം
കേന്ദ്ര സർക്കാറിന്റെ എ.ഡി.ഐ.ഡി. സ്കീം പ്രകാരം ഭിന്നശേഷിക്കാരായ ആളുകൾക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സി.എസ്.സി. രജിസ്ട്രേഷന് അപേക്ഷിക്കാം.
പദ്ധതി വഴി ശാരീരിക/ചലന പരിമിതി, കേൾവി/കാഴ്ച /ബുദ്ധി പരിമിതിയുള്ളവർക്ക് മെഡിക്കൽ ക്യാമ്പ് നടത്തി ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കും.അപേക്ഷകർ 40% കുറയാതെ ഭിന്നശേഷി സർട്ടിഫിക്കറ്റുളളവരും ഇൻഡ്യൻ
പൗരത്വമുള്ളവരും പ്രതിമാസ വരുമാനം 22500 രൂപയിൽ കവിയാത്തവരുമായിരിക്കണം.
ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് അഡ്രസ്സ് തെളിയിക്കുന്നതിന് ആധാർ /വോട്ടർ കാർഡ് /റേഷൻ കാർഡ് /ഡ്രൈവിങ്ങ് ലൈസൻസ് ഇവയിൽ ഏതെങ്കിലും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ സഹിതം സി.എസ്.സി പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം. മുമ്പ് സഹായ ഉപകരണങ്ങൾ കൈപറ്റിയവർ അപേക്ഷിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല സാമൂഹ്യനീതി ഓഫീസ്യമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0484 2425377