ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പ

July 26, 2022 - By School Pathram Academy

ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പ : അപേക്ഷ ക്ഷണിച്ചു

ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരിൽ നിന്നും സ്വയം

തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
അഞ്ച് ശതമാനം മുതൽ പലിശനിരക്കിൽ ഏഴ് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ അമ്പത് ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത് . നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും . വിശദ വിവരങ്ങൾക്ക് www.hpwc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 0471-2347768

Category: News