ഭിന്നശേഷി കുട്ടികൾക്ക് 25% ഗ്രേസ് മാർക്ക്/

July 15, 2022 - By School Pathram Academy

ഹയർ സെക്കൻഡറി : ഭിന്നശേഷി കുട്ടികൾക്ക് 25% ഗ്രേസ് മാർക്ക്.

തിരുവനന്തപുരം • ഹയർ സെക്കൻഡറി പരീക്ഷയിൽ ഭിന്നശേഷി വിഭാഗങ്ങളിലെ കുട്ടികൾക്ക് 25% ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി സ്ഥാപനങ്ങൾ നടത്തുന്ന എൻജിഒകൾക്ക് 40 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 15 കോടി രൂപയാണു നൽകിയത്.

സംസ്ഥാനത്ത് നാനൂറിലേറെ എൻജിഒകളാണ് ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത്. എംഎൽഎ ഫണ്ട് റോഡിനും പാലത്തിനും മാത്രമായി നൽകുന്ന രീതി മാറ്റി ഭിന്നശേഷി കുട്ടികളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാനും കഴിയുന്ന രീതിയിലാക്കണമെന്നും മന്ത്രി നിർദേശിച്ചു.

സ്പെഷൽ സ്കൂൾ അധ്യാപകർക്ക് അധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപേ പ്രത്യേക പരിശീലനം കാര്യക്ഷമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Category: News