ഭിന്നശേഷി സംവരണം:-നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ്

June 25, 2022 - By School Pathram Academy

സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്റ് സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കി പരാമർശം 4 പ്രകാരം ഉത്തരവായിരുന്നു. മേൽ സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

 

1) ഭിന്നശേഷി സംവരണം: ഇതുവരെയും നടപ്പാക്കാത്ത സ്ഥാപനങ്ങൾ 07/02/1996 മുതൽ 18/04/2017 വരെ നടത്തിയ നിയമനങ്ങളിൽ 3% 19/04/2017 മുതൽ നടത്തിയ നിയമനങ്ങളിൽ 4% വും ബാക്ക് ലോഗ് ഒഴിവുകളായി കണക്കാക്കി 08/112021 മുതൽ ഒഴിവു വരുന്ന തസ്തികകളിൽ സംവരണം നടപ്പാക്കേണ്ടതാണ്. നിലവിൽ ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുണ്ട് എങ്കിൽ ആ നിയമനങ്ങൾ ബാക്ക് ലോഗിൽ കുറവ് വരുത്താവുന്നതാണ്.

2) ഭിന്നശേഷി സംവരണം ഇതുവരെയും നടപ്പാക്കാത്ത സ്ഥാപനങ്ങൾ 07/02/1996 മുതൽ 18/04/2017 വരെ നടത്തിയ നിയമനങ്ങൾക്ക് ആനുപാതികമായി ഭിന്നശേഷിക്കാർക്കായുള്ള 3% നിയമനത്തിനായി 33 വീതമുള്ള ഓരോ ബ്ളോക്കിലും 19/04/2017 മുതലുള്ള നിയമനങ്ങളിൽ 4% നിയമനത്തിനായി 25 വീതമുള്ള ഓരോ ബ്ളോക്കിലും ആദ്യ തസ്തിക ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത് റിസർവേഷൻ റോസ്റ്റർ റൊട്ടേഷൻ അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്.മുൻഗണനാക്രമം

 

(1) കാഴ്ച പരിമിതർ

 

(2) ശ്രവണ പരിമിതർ

 

(3)അംഗ വൈകല്യമുള്ളവർ

 

(4) ലോക്കാമോട്ടർ ഡിസബിലിറ്റി സെറിബ്രൽ പാൾസി എന്ന രീതിയിലാകണം.

 

3) റൊട്ടേഷൻ വ്യവസ്ഥ പ്രകാരം അദ്ധ്യാപക അനദ്ധ്യാപക തസ്തികയിലെ ഏത് വിഭാഗത്തിൽപ്പെട്ട തസ്തികകളെ ഭിന്നശേഷി സംവരണത്തിൽ ഉൾപ്പെടുത്തുമെന്ന്

ലെ GO(P) No.19/2020/SJD, 07/05/2019-ലെ GO(P) No.5/19/SJD എന്നീ ഉത്തരവുകൾ പ്രകാരം സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കിയിരുന്നു. അതുപ്രകാരം അർഹതപ്പെട്ട വിഷയങ്ങൾക്ക് സംവരണം ലഭിക്കുന്ന രീതിയിൽ റൊട്ടേഷനിലായിരിക്കണം. നിയമനം നടത്തേണ്ടത്.

 

4) റൊട്ടേഷനടിസ്ഥാനത്തിൽ തസ്തിക നിശ്ചയിക്കുമ്പോൾ നിലവിൽ 4% ഭിന്നശേഷിക്കാരുള്ള വിഭാഗത്തിലെ തസ്തിക തന്നെ വന്നാൽ അടുത്ത വിഭാഗം തസ്തികയിലേക്ക് സംവരണം മാറ്റി നിശ്ചയിക്കാവുന്നതാണ്.

 

5) ഭിന്നശേഷിക്കാർക്കായി സംവരണം ഉൾപ്പെടുത്തിയ റോസ്റ്റർ അതാത് മാനേജ്മെന്റുകൾ

സൂക്ഷിക്കേണ്ടതാണ്. കൂടാതെ ഈ റോസ്റ്ററിന്റെ പകർപ്പ് പ്രപ്പോസലിനോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ നിയമനാംഗീകാര ആഫീസർക്ക് സമർപ്പിക്കേണ്ടതാണ്. ഭിന്നശേഷിക്കാർക്കായി സംവരണം ഉൾപ്പെടുത്തിയ റോസ്റ്ററിന്റെ പകർപ്പ് ഹയർസെക്കന്ററി അദ്ധ്യാപക നിയമനത്തിനായുള്ള സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ നോമിനിക്കായി അപേക്ഷിക്കുന്ന സമയത്തും മാനേജർ സമർപ്പിക്കേണ്ടതാണ്.

 

6) ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തു തസ്തികയിൽ Back log ഉൾപ്പടെയുള്ള നിയമനം നടത്തുന്നതിനായി സ്കൂൾ മാനേജർ, അർഹതയുള്ള ഭിന്നശേഷിക്കാരുടെ ലിസ്റ്റ് എംപ്ലോയ്മെന്റ് ഡയറക്ടറിൽ നിന്നും ആവശ്യപ്പെടേണ്ടതും, അപ്രകാരം ലഭ്യമാക്കുന്ന ലിസ്റ്റിൽ നിന്നും നിയമനം നടത്തേണ്ടതുമാണ്. പ്രസ്തുത ലിസ്റ്റ് നിയമന പ്രപ്പോസലിനോടൊപ്പം മാനേജർ സമർപ്പിക്കേണ്ടതാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത പക്ഷം പ്രധാനപ്പെട്ട 3 മലയാളം ദിനപത്രങ്ങളിലും 2 ഇംഗ്ളീഷ് ദിനപത്രങ്ങളിലും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകേണ്ടതാണ്.

 

7) അതിനുശേഷവും മതിയായ വ്യക്തികളെ ലഭ്യമല്ലാതെ വന്നാൽ RPWD Act 2016 സെക്ഷൻ

34(2) ലെ വ്യവസ്ഥകൾ പാലിച്ച് നിയമനം നടത്തേണ്ടതാണ്.

 

8) ഭിന്നശേഷി സംവരണം പാലിക്കുന്നതിനായി തസ്തികകളെ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി (സീനിയർ), ഹയർ സെക്കന്ററി (ജൂനിയർ), വൊക്കേഷണൽ ഹയർ സെക്കന്ററി (സീനിയർ ), വൊക്കേഷണൽ ഹയർ സെക്കന്ററി (ജൂനിയർ), നോൺ ടീച്ചിംഗ് എന്നിങ്ങനെ പ്രത്യേകം കേഡറുകളായി നിശ്ചയിക്കാവുന്നതാണ്.

 

9) കെ.ഇ.ആർ അദ്ധ്യായം 14 എ ചട്ടം 1(1) പ്രകാരവും 43, 51, 51ബി, അദ്ധ്യായം 24 ചട്ടം 9 ഏ അവകാശികൾക്ക് വിധേയമായി. മാത്രവും ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്തേണ്ടതാണ്.

 

10) clause 2 ൽ പറഞ്ഞിട്ടുള്ള തരത്തിൽ നിയമനം നടത്തിയ ശേഷം പ്രസ്തുത രജ്സ്റ്ററിന്റെ (Roster) പകർപ്പ് മാനേജർ പ്രപ്പോസലിനൊപ്പം നിയമനാധികാരിക്ക് സമർപ്പിക്കേണ്ടതുമാണ്. നിയമനാംഗീകാരം നൽകുന്നതിന് ബാക്ക് ലോഗ് റൊട്ടേഷൻ എന്നിവ പാലിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ആഫീസർമാർ ഉറപ്പ് വരുത്തേണ്ടതാണ്.

 

11) ഒന്നോ അതിൽ കൂടുതലോ സ്കൂളുകൾ ഉള്ള സിംഗിൾ കോർപ്പറേറ്റ് മാനേജർമാർ അവരുടെ മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് ബാക്ക് ലോഗ് കണക്കാക്കി മേൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിച്ച് സംവരണത്തിനായി നീക്കിവെക്കുന്ന ഒഴിവുകളുടെ വിവരങ്ങൾ സ്കൂൾ സഹിതമുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ടതാണ്. ഇത്തരം ലിസ്റ്റുകൾ നിയമനാംഗീകാര പ്രൊപ്പോസലിനൊപ്പം ഉൾപ്പെടുത്തേണ്ടതുമാണ്.

 

12) 08/11/2021 -ലെ G.O(P) No.19/21/G.Edn ഉത്തരവ് പ്രകാരം ഭിന്നശേഷ് സംവരണം പാലിച്ചുള്ള നിയമനം ഈ ഉത്തരവ് തീയതിയ്ക്ക് ശേഷം ഉണ്ടാകുന്ന ഒഴിവുകളിലായിരിക്കും എന്ന്

വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജി ഒപ്) നം.19:21/പൊ.വി.വ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 07/112021 വരെ മാനേജർമാർ നടത്തിയ നിയമനം ബഹു ഹൈക്കോടതിയിൽ ഈ വിഷയത്തിൽ നിലനിൽക്കുന്ന കേസുകളുടെ വിധി വന്നശേഷം പ്രസ്തുത വിധിക്കനുസൃതമായി മാത്രമേ അംഗീകരിക്കുകയുള്ളൂ. 08/11/2021 ന് ശേഷമുള്ള നിയമനങ്ങളിൽ ബാക്ക് ലോഗ് (07/02/1996 മുതൽ 07/11/2021) ഉൾപ്പെടെയുള്ള ഭിന്നശേഷി സംവരണം പാലിച്ച് മാത്രം മാനേജർമാർ നിയമനം നടത്തേണ്ടതും, ആയത് പരിശോധിച്ച് മാത്രം വിദ്യാഭ്യാസ ആഫീസർമാർ അംഗീകാരം നൽകേണ്ടതുമാണ്.

 

പൊതു വിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം അഡ്വക്കേറ്റ് ജനറൽ, എറണാകുളം ആമുഖ കത്ത് സഹിതം ) എല്ലാ എയ്ഡഡ് സ്കൂളുകളുടെയും മാനേജർമാർക്ക് (ഡി ഇ ഒ എ ഇ ഒ മുഖാന്തിരം എല്ലാ ആർ ഡി ഡി.വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും(പൊതു വിദ്യാഭ്യാസ ഡയറക്ടർ മുഖേന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കൈറ്റ്, തിരുവനനന്തപുരം (വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായി) ഡയറക്ടർ വെബ് ന്യൂ മീഡിയ പ്രസ്സ് റിലീസ്, വിവര പൊതുജന സമ്പർക്ക വകുപ്പ് പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറൽ (ഓഡിറ്റ് എഇ), കേരള, തിരുവനന്തപുരം സാമൂഹ്യനീതി വകുപ്പ് കരുതൽ ഫയൽ/ഓഫീസ് കോപ്പി

 

(ഗവർണറുടെ ഉത്തരവിൻ പ്രകാരം) എ പി എം മുഹമ്മദ് ഹനീഷ് പ്രിൻസിപ്പൽ സെക്രട്ടറി

Category: News