മകൾക്ക് യൂനിഫോം നിഷേധിച്ചു; പിതാവ് വാളുമായി ക്ലാസ് മുറിയിൽ

July 08, 2022 - By School Pathram Academy

മകൾക്ക് യൂനിഫോം നിഷേധിച്ചു; പിതാവ് വാളുമായി ക്ലാസ് മുറിയിൽ

അരാരിയ (ബിഹാർ): കുട്ടിയുടെ സ്കൂൾ യൂനിഫോമിന് പണം ലഭിക്കാത്തതിനെ തുടർന്ന് ബീഹാറിലെ അരാരിയയിൽ പിതാവ് വാളുമായി സ്‌കൂളിൽ അതിക്രമിച്ച് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി.

“അരാരിയയിലെ സ്കൂളിൽ യൂനിഫോമിന് പണം ലഭിക്കാത്തതിനെ തുടർന്ന് പിതാവ് വാളുമായി കുട്ടിയുടെ സ്കൂളിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തി” -സംഭവത്തെക്കുറിച്ച് എ.എൻ.ഐയോട് സംസാരിച്ച ജോകിഹട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് അക്ബർ എന്നയാൾ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭഗവാൻപൂർ പഞ്ചായത്തിന് കീഴിലുള്ള ജോക്കിഹാത്ത് ബ്ലോക്കിലാണ് സംഭവം. ഇയാൾക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയെ തുടർന്നാണ് നടപടി.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More