മതിയായ എണ്ണം കുട്ടികളില്ലാത്ത എയ്ഡഡ് വിദ്യാലയങ്ങളിലെ 51 A അവകാശികളുടെ നിയമനം സംബന്ധിച്ച്

June 25, 2023 - By School Pathram Academy

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒരു വർഷത്തിൽ താഴെയുള്ള ഒഴിവുകൾ ദിവസനാടിസ്ഥാനത്തിൽ മാത്രമേ അംഗീകരിക്കാവൂ എന്ന് 15-06-2004 ലെ സ.ഉ (പി) നം. 169/04/പൊവിവ പ്രകാരം വ്യവസ്ഥ ചെയ്തിരുന്നത് 43, 514 അവകാശികൾക്ക് ബാധകമല്ലെന്നു വ്യക്തമാക്കി സൂചന (1) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, കെ.ഇ.ആർ-ലെ അധ്യായം XIV A റൂൾ 43, 51 A, 51 B അവകാശികളെയും അധ്യായം XXIV A റൂൾ 9 A അവകാശികളെയും 12-10-2006 നു ശേഷം മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളിൽ നിയമനത്തിന് പരിഗണിക്കേ ണ്ടതില്ലെന്നുള്ള നിർദ്ദേശം സൂചന (2) പ്രകാരം സർക്കാർ പുറപ്പെടുവിച്ചു. മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ ഉണ്ടാകുന്ന റഗുലർ ഒഴിവുകളിൽ നിയമനങ്ങൾ പ്രാഥമികമായി ദിവസവേതനാടിസ്ഥാനത്തിൽ അംഗീകാരം നല്കാനും ആയത് റിവ്യൂ ചെയ്യുമ്പോൾ മിനിമം ശരാശരി നിലനിറുത്തുന്നതായി ബോധ്യപ്പെടുന്നപക്ഷം ശമ്പള സ്കെയിലിൽ അംഗീകരിക്കാനും സൂചന (3), (4) സർക്കുലറുകൾ പ്രകാരം സർക്കാർ വ്യവസ്ഥ ചെയ്തു.

 

2). എന്നാൽ സിജി. പി. ജോസ് Vs സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിൽ 18-10-2011 ലുണ്ടായ വിധിയിൽ 51A അവകാശികളെ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ നിയമനത്തിന് പരിഗണിക്കാതിരിക്കുന്നത് ചട്ടപ്രകാരം നിലനില്ക്കില്ലെന്ന് ബഹു. ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ഇതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീൽ നിരസിക്കപ്പെട്ടു. കൂടാതെ 51 A അവകാശികളെ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ നിയമനത്തിന് പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ച് നിരവധി അപ്പീലുകൾ/റിവിഷനുകൾ സർക്കാരിലും വിദ്യാഭ്യാസ അധികൃതർ മുമ്പാകെയും തീർപ്പാകാതെയുണ്ടെന്നുള്ള സാഹചര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു.

 

3). ഇക്കാര്യത്തിൽ വ്യക്തമായ സർക്കാർ നിർദ്ദേശത്തിന്റെ അപര്യാപ്തത ബോധ്യപ്പെട്ടതിനാൽ, മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ കെ.ഇ.ആർ അദ്ധ്യായം XIV A ചട്ടം 51A അവകാശികളുടെ പുനർനിയമനം നടത്തുന്നതിനും ആയവ ശമ്പള സ്കെയിലിൽ അംഗീകരിക്കുന്നതിനും നിർദ്ദേശം നല്കുന്നു.

 

4). മതിയായ എണ്ണം കുട്ടികളുള്ള സ്കൂളുകളും മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളും ഉള്ള ഒരു കോർപ്പറേറ്റ്/വ്യക്തിഗത മാനേജ്മെന്റിന്റെ കാര്യത്തിൽ മേല്പറഞ്ഞ വ്യവസ്ഥപ്രകാരം പുനർനിയമനം ലഭിച്ച 51 A അവകാശിയെ പ്രസ്തുത മാനേജ്മെന്റിലെ മതിയായ എണ്ണം  കുട്ടികളുള്ള മറ്റേതെങ്കിലും സ്കൂളിൽ ഭാവിയിൽ ഒഴിവുണ്ടാകുമ്പോൾ അതിലേയ്ക്ക് മാറ്റി നിയമിക്കേണ്ടതാണ്. ഇപ്രകാരം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പരിണതഒഴിവിൽ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളെ സംബന്ധിച്ച് നിലവിലിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളുനുസരിച്ച് നിയമനം നടത്തേണ്ടതാണെന്നും ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി, മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളിലുണ്ടാകുന്ന ഒഴിവിൽ 51A അവകാശിയ്ക്ക് പുനർനിയമനം നല്കുന്ന വേളയിൽ “മാനേജ്മെന്റിന്റെ കീഴിലുള്ള മതിയായ എണ്ണം കുട്ടികളുള്ള മറ്റൊരു സ്കൂളിലും പ്രസ്തുത 51 A അവകാശിയ്ക്ക് പുനർനിയമനം നല്കാനാവശ്യമായ ഒഴിവ് ലഭ്യമല്ല എന്നും മാനേജ്മെന്റിലെ മതിയായ എണ്ണം കുട്ടികളുള്ള ഏതെങ്കിലും സ്കൂളിൽ ഭാവിയിൽ ഒഴിവുണ്ടാകു മ്പോൾ പ്രസ്തുത 51 A അവകാശിയെ അതിലേയ്ക്ക് മാറ്റി നിയമിക്കുന്നതാണെന്നും അപ്രകാരം ചെയ്യാതെ പ്രസ്തുത ഒഴിവ് മറ്റുവിധത്തിൽ (43 അവകാശി ഒഴികെ) നികത്തുന്ന പക്ഷം അതിന് അംഗീകാരം ലഭിക്കുന്നതല്ല എന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി ഒരു സത്യപ്രസ്താവന മാനേജർ ചെയ്യേണ്ടതാണെന്നും നിർദ്ദേശിക്കുന്നു.

 

5). ഈ സർക്കുലറിന് സൂചന (3) സർക്കുലറിന്റെ തീയതിയായ 10-05-2012 മുതൽ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

 

എ. ഷാജഹാൻ

സെക്രട്ടറി

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More