മത്സരപരീക്ഷ പരിശീലന ക്ലാസ് നടത്തുന്നതിന് പരിചയസമ്പന്നരായ അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു

May 13, 2022 - By School Pathram Academy

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലന ക്ലാസ് നടത്തുന്നതിന് പരിചയസമ്പന്നരായ അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 500 രൂപയാണ് വേതനം. താത്പര്യമുള്ള അധ്യാപകർ ബയോഡേറ്റ സബ് റീജ്യണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, സംഗീത കോളേജിന് സമീപം, തൈക്കാട് എന്നവിലാസത്തിലോ [email protected] ലോ അയയ്ക്കണം.

വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അധ്യാപന മേഖലയിലുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. അപേക്ഷകൾ 20 നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113 / 8304009409.

Category: News