മദ്യപിച്ചു സ്വബോധം നഷ്‌ടമായ ഒരു മഹാന്റെ ” വികൃതിയെ ” കുറിച്ച് ഫോണിൽ കിട്ടിയ വിവരമറിഞ്ഞപ്പോൾ തന്നെ നൈറ്റ് പട്രോൾ ഡ്യൂട്ടിക്കാരായ പോലീസ് ഉദ്യോഗസ്ഥർ അങ്ങോട്ടേക്ക് പാഞ്ഞു

March 23, 2022 - By School Pathram Academy

ഒരു നൈറ്റ് “പെട്രോൾ “കുളിപ്പിക്കൽ കഥ…

 

മദ്യപിച്ചു സ്വബോധം നഷ്‌ടമായ ഒരു മഹാന്റെ ” വികൃതിയെ ” കുറിച്ച് ഫോണിൽ കിട്ടിയ വിവരമറിഞ്ഞപ്പോൾ തന്നെ നൈറ്റ് പട്രോൾ ഡ്യൂട്ടിക്കാരായ പോലീസ് ഉദ്യോഗസ്ഥർ അങ്ങോട്ടേക്ക് പാഞ്ഞു. വീടും സ്ഥലവും വിറ്റ് മക്കളെയും ഭാര്യയെയും വഴിയാധാരമാക്കി, ഒടുവിൽ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലെത്തി അവിടെ അഭയം തേടിയ ഭാര്യയെയും മക്കളെയും ഭയപ്പെടുത്താനായി സ്വയം പെട്രോളിൽ കുളിച്ച് കയ്യിൽ ലൈറ്ററുമായി നിൽക്കുകയായിരുന്നു അയാൾ. വീടും പരിസരവുമൊക്കെ പെട്രോൾ മണത്താൽ നിറഞ്ഞു നിൽക്കുന്നു.

വീട്ടുകാരൊക്കെ ഭയംകൊണ്ട് കതകും പൂട്ടി അകത്ത് ഇരിപ്പാണ്.

വീടിന് പിന്നിലേക്ക് നടന്ന് കുറച്ച് ചെന്നപ്പോൾ വാഴകൾക്കിടയിൽ ടോർച്ച് വെട്ടത്തിൽ പതുങ്ങുന്ന ആൾ രൂപം കണ്ടു.

മുഷിഞ്ഞ കൈലിയും ഷർട്ടുമൊക്കെ പെട്രോളിൽ നനഞ്ഞു കുതിർന്നിരിക്കുന്നു. പെട്ടെന്ന് തന്നെ അയാളെ കൈപ്പിടിയിലൊതുക്കി അയാളുടെ പോക്കറ്റിൽ നിന്നും സിഗരറ്റ് ലൈറ്റർ ഉണ്ടായിരുന്നത് എടുത്ത് ഉദ്യോഗസ്ഥർ ദൂരെയെറിഞ്ഞു. ആളെ സമാധാനിപ്പിച്ച് വീടിന്റെ പിന്നാമ്പുറത്തെത്തിച്ച് , ഭയത്താൽ പുറത്തിറങ്ങാൻ മടിച്ച വീട്ടുകാരെക്കൊണ്ട് മോട്ടോർ ഓൺ ചെയ്യിപ്പിച്ച് പെട്രോളിൽ കുളിച്ച് നിന്നിരുന്നയാളെ കുളിപ്പിക്കുന്നതാണ് രംഗം.

#keralapolice

Category: News