മദ്യപിച്ച് ബസ് ഓടിച്ച 9 ഡ്രൈവർമാർ അറസ്റ്റിൽ

August 22, 2022 - By School Pathram Academy

മദ്യപിച്ച് ബസ് ഓടിച്ച 9 ഡ്രൈവർമാർ അറസ്റ്റിൽ.

 

തൃശൂർ നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തൃശൂർ സിറ്റി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 9 ബസ് ഡ്രൈവർമാർ അറസ്റ്റിലായി. തൃശൂർ നഗരത്തിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ മിന്നൽ പരിശോധനക്ക് ഉത്തരവിട്ടത്. തൃശൂർ എസിപി കെ.കെ. സജീവ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ശക്തൻ നഗർ, വടക്കേച്ചിറ ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിലാണ് 9 ബസ് ഡ്രൈവർമാർ പിടിയിലായത്. ഇവരെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയപ്പോൾ ഇവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

 

സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ബസ് ഓടിക്കുന്നു എന്ന പരാതികൾ വ്യാപകമാണ്. സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ മത്സരയോട്ടവും, ബസ് തൊഴിലാളികൾ തമ്മിലുള്ള തർക്കങ്ങളും പതിവാണ്. സ്വകാര്യബസ്സുകളുടെ അമിതവേഗതയും, ഡ്രൈവർമാരുടെ അജാഗ്രതയും മൂലമുണ്ടാകുന്ന അപകടങ്ങളും ഏറിവരികയാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പ് തൃശൂർ ശക്തൻ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിന്റെ ചില്ലുകൾ മറ്റൊരു ബസ്സിലെ ജീവനക്കാരൻ തല്ലിയുടച്ച സംഭവവും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. തൃശൂർ നഗരത്തിൽ തുടങ്ങിവെച്ച മിന്നൽ പരിശോധന വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ബസ് സ്റ്റാൻഡുകളിലേക്കും, റോഡുകളിലേക്കും വ്യാപിപ്പിക്കും.

 

അറസ്റ്റിലായവർ.

 

1. അനൂപ് (33), കൈപറമ്പിൽ വീട്, കിഴൂർ ദേശം, കുന്ദംകുളം

 

2. സബിൻ (40), മോങ്കാട്ടുക്കര വീട്, ചെമ്മാപ്പിള്ളി ദേശം, താന്യം

3. ഗോകുൽ (34) കളപുരപറമ്പിൽ വീട്, കുന്നത്തങ്ങാടി, വെളുത്തൂർ

4. കിഷോർ തോമസ്സ് (38) തെക്കനത്ത് വീട്, പുറനാട്ടുക്കര ദേശം

5. റിയാസ് (36) കെ.കെ.പി വീട്ടിൽ, ഫാറോക്ക് ദേശം, കോഴിക്കോട്

6. സുധീർ (48) ചീരോത്ത് വീട്, വെട്ടുക്കാട് ദേശം, പുത്തൂർ

7. ജോർജ്ജ് (50) ഉള്ളാട്ടുകുടിയിൽ വീട്, കൊരൻചിറ, മണലിത്തറ ദേശം

8. വിപിൻ (32) വടക്കിട്ടി വീട്, കടലാശ്ശേരി ദേശം, അട്ടപ്പിള്ളി തൃശ്ശൂർ

9. സുഭാഷ് (33), കാട്ടൂർ വീട്, നന്തിപുലം ദേശം, അട്ടപ്പിള്ളി, തൃശ്ശൂർ

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More