മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു

June 25, 2022 - By School Pathram Academy

കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്-ടു, തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.

രണ്ടു വർഷത്തിൽ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാർഡിന്റെ പകർപ്പ്, 2022 ജൂൺ 30 വരെയുള്ള അംഗത്വവിഹിതം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക്പാസ് ബുക്കിന്റെ പകർപ്പ്, വിദ്യാർഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി. ബിൽഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി.ഒ., കോഴിക്കോട്-673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0495 2966577.

Category: News