മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള സർക്കുലറുകൾ

April 04, 2024 - By School Pathram Academy

സർക്കുലർ

വിഷയം : പൊതു വിദ്യാഭ്യാസം – മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നത് നിരോധിച്ച് നിർദേശം പുറപ്പെടുവിക്കുന്നു.

സൂചന : 28-03-2017 ലെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ കത്ത് നമ്പർ )-78468/2016-7/2

കെ.ഇ.ആർ VII-ാം അധ്യായം ഒന്നാം ചട്ടം പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ മറ്റു തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാത്ത പക്ഷം സ്‌കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്‌ക്കേണ്ടതും ജൂൺമാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതുമാണ്. ഈ വിഷയത്തിൽ അതത് അധ്യയന വർഷത്തേക്ക് സ്‌കൂൾ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.

എന്നാൽ നിർദേശങ്ങൾക്ക് വിരുദ്ധമായി മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ ചില സ്‌കൂളുകളിൽ ക്ലാസ്സുകൾ നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആയത് നിരോധിച്ചുകൊണ്ട് മുൻവർഷങ്ങളിൽ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരിക്കിലും ഈ വർഷവും ചില സ്‌കൂളുകളിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചുടൻ ക്ലാസ്സുകൾ നടത്താൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയതായി അറിയുന്നു. ഇത് ഡിപ്പാർട്ടുമെൻ്റ് നിർദേശങ്ങളുടെ ലംഘനമാണ്. മാത്രമല്ല സൂചനയിലെ കത്ത് പ്രകാരം ബഹു: ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും മധ്യവേനലവധിക്കാ ലത്ത് കേരളത്തിലെ ഒരു സ്‌കൂളിലും ക്ലാസുകൾ നടക്കുന്നില്ല എന്നകാര്യം പ്രത്യേകം ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

മേൽ സാഹചര്യത്തിൽ സി.ബി.എസ്.സി/ഐ.സി.എസ്.ഇ സിലബസ് പിൻതുടരുന്ന സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ ഗവൺമെൻ്റ്/എയ്‌ഡഡ്/അൺഎയ്‌ഡഡ് ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസ്സുകൾ നടത്തരുതെന്ന് ബന്ധപ്പെട്ട എല്ലാ പ്രഥമാധ്യാപകർക്കും ഇതിനാൽ കർശന നിർദേശം നൽകുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിലാകമാനം കഠിനമായ ్ముక్ അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കും ഡിപ്പാർട്ടുമെൻ്റിൻ്റെ നിർദേശങ്ങൾക്കും വിരുദ്ധമായി മധ്യവേനലധിക്കാലത്ത് ക്ലാസ്സുകൾ നടത്തുന്ന സ്‌കൂൾ അധികാരികൾ, പ്രധാനാധ്യാപകർ, അധ്യാപകർ എന്നിവർ ക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. മധ്യവേനലവധിക്കാലത്ത് ക്ലാസ്സുകൾ നടത്തുക വഴി ക്ലാസ്സിൽ വച്ചോ വഴിയാത്രക്കിടയിലോ കുട്ടികൾക്ക് വേനൽചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങൾക്ക് മേൽ പറഞ്ഞവർ വ്യക്തിപരമായിത്തന്നെ ഉത്തരവാദികളാകുമെന്നും അറിയിക്കുന്നു.

ഈ സർക്കുലറിലെ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതും ലംഘനമെന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കേ ണ്ടതുമാണ്.

പ്രേഷകൻ

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം

തിരുവനന്തപുരം, തീയതി : 03-05-2023-๑๑ : [email protected]

സ്വീകർത്താവ്

സംസ്ഥാനത്തെ എല്ലാ സ്കൂൾ മേധാവികൾക്കും

വിഷയം:- പൊതുവിദ്യാഭ്യാസം മധ്യവേനലവധിക്കാലത്ത് സ്ക്കൂളുകളിൽ ക്ലാസ്സുകൾ നടത്തുന്നത് ഒഴിവാക്കുന്നതിന് നൽകിയ നിർദ്ദേശം കർശനമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച്.

സൂചന :- 1.28.04.2017-

എച്ച്4/26488/2017/ഡിപിഐകാര്യാലയത്തിലെ Mo

സർക്കുലർ

 

2. വിവിധ തലങ്ങലിൽ നിന്നുള്ള അപേക്ഷ.

 

സംസ്ഥാനത്തെ എല്ലാ ഗവൺമെൻ്റ്, എയിഡഡ്, അൺഎയിഡഡ് മേഖലയിലെ പ്രൈമറി, സെക്കന്ററി, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂ‌ളുകളിൽ മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസ്സുകൾ നടത്തരുതെന്ന് സൂചന (1) പ്രകാരം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഈ കാര്യാലയത്തിൽ നിന്നും പുറപ്പെടുവിച്ച സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് പല സ്കൂളുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസ്സുകൾ നടത്തുന്നതായി പല കോണുകളിൽ നിന്നും പരാതി ലഭിച്ചുകൊണ്ടിരിക്കുന്നു.

മേൽ സാഹചര്യത്തിൽ സർക്കുലറിലെ നിർദ്ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും  ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസർമാർ ലംഘനമെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികളായ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടതുമാണ്.