മന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

January 18, 2022 - By School Pathram Academy

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

 

വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലും ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യമാണുള്ളത്. ഇതോടെ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളംതെറ്റി. സെക്രട്ടേറിയേറ്റ് ലൈബ്രറി അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ഭാഗികമായി അടച്ചിരിക്കുകയാണ്

.

Category: News