മരം മുറിച്ച് നൂറിലധികം പക്ഷികൾ ചത്തു

September 02, 2022 - By School Pathram Academy

മലപ്പുറത്ത് ദേശീയ വികസനത്തിനിടെ മരം മുറിച്ച് പക്ഷികൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.

തിരൂരങ്ങാടി വികെ പടിയിലാണ് ദാരുണമായ സംഭവം നടന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ പുളിമരം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വ്യാഴാഴ്ച പിഴുതുമാറ്റിയിരുന്നു. മരത്തിൽ കഴിഞ്ഞിരുന്ന പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികളാണ് ചത്തത്.

മരം പെട്ടെന്ന് വീണതോടെ കുറേ പക്ഷികൾ പറന്ന് രക്ഷപ്പെട്ടെങ്കിലും കുറേയധികം പക്ഷികൾ താഴെ വീണ് ചത്തു. കൂടുകളിലുണ്ടായിരുന്ന പക്ഷിക്കുഞ്ഞുങ്ങളാണ് കൂടുതലും ചത്തത്. വൻമരം പെട്ടെന്ന് നിലംപതിച്ചതോടെ പക്ഷികൾ കൂട്ടത്തോടെ പറക്കുന്നതും നിരവധി പക്ഷികൾ മരത്തിനിടയിൽ ചത്ത് വീണതും ദാരുണമായ കാഴ്ച്ചയായിരുന്നു.

വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് നടപടിയെന്നും ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയാണെന്നും വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു.മരം മുറിക്കാന്‍ അനുമതിയുണ്ടെങ്കിലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന് വനം വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിച്ചായിരുന്നു നടപടി.

സംഭവത്തിൽ ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. മണ്ണുമാന്തി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്.

Category: News

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More