മലയാളം, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട പഠിക്കുന്ന കുട്ടികളുടെ തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരങ്ങൾ നൽകിയത് മൂലം ഡിവിഷൻ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം വന്നാൽ …

May 26, 2022 - By School Pathram Academy

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം : 24/5/2022 നം. എച്ച് 2 / 5594/2022/ ഡി.ജി. ഇ

സർക്കുലർ

ലോവർ പ്രൈമറി തലത്തിൽ അധികഭാഷ (അറബിക് പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും മറ്റ് ക്ലാസ്സുകളിൽ പാർട്ട് ഒന്ന് മലയാളം, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും പഠിക്കുന്ന ഭാഷ സംബന്ധിച്ച വിവരം കൃത്യതയോടെ രേഖപ്പെടുത്തേണ്ടതാണ്. പിന്നീടുള്ളവ പരിഗണിക്കപ്പെടുന്നതല്ല. തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരങ്ങൾ നൽകിയത് മൂലം ഡിവിഷൻ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം വന്നാൽ ആയതിന്റെ പൂർണ്ണ ഉത്തരവാദി പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും.