മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള മികവിന് മലയാളം മിഷൻ നൽകുന്ന ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ‘ഭാഷാ പ്രതിഭാ പുരസ്കാര’ത്തിന് അപേക്ഷകൾ ക്ഷണിച്ചു. വ്യക്തികൾക്കും സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം

December 22, 2021 - By School Pathram Academy

മലയാളം മിഷന്റെ

ഭാഷാപ്രതിഭാ പുരസ്കാരത്തിന്

അപേക്ഷിക്കാം

തിരുവനന്തപുരം ∙ മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള മികവിന് മലയാളം മിഷൻ നൽകുന്ന ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ‘ഭാഷാ പ്രതിഭാ പുരസ്കാര’ത്തിന് അപേക്ഷകൾ ക്ഷണിച്ചു. വ്യക്തികൾക്കും സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.

ഭാഷാ സാങ്കേതിക വിദ്യ, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിഭാഷ, ആപ്പുകളുടെ ക്രമീകരണം, യൂണികോ‍ഡ് അംഗീകൃത ഫോണ്ടുകളുടെ രൂപീകരണവും പ്രചാരണവും, ലിപി രൂപീകരണം, വോയ്സ് ടൈപ്പിംഗ് വഴിയും ടൈപ്പിംഗ് വഴിയുമുള്ള പരിഭാഷ, സ്പെൽ ചെക്, ഡിക്‌ഷനറി, മലയാള പഠന സഹായികൾ, മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിൽ നടത്തിയിട്ടുള്ള ഫലവത്തായ ശ്രമങ്ങൾ, ഉപയോക്താവിന് അനുകൂലമായ മലയാള സാങ്കേതിക വിദ്യാ വികാസം, എന്നിവ പുരസ്കാരത്തിന് പരിഗണിക്കുന്ന ഘടകങ്ങളാണ്. മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഭാഷാ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ക്രിയാത്മക പ്രവർത്തനങ്ങൾക്ക് സഹായകരമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിലെ മികവ്, സാമൂഹിക മാധ്യമങ്ങളിലെ മലയാള ഭാഷാ വിനിമയത്തെ അനായാസമാക്കുന്ന മികവ് എന്നിവയും പരിഗണിക്കും.

അപേക്ഷകർ തങ്ങളുടെ ഭാഷാ സാങ്കേതിക മികവുകളുടെ രേഖകളും തെളിവുകളും ഹാജരാക്കണം. ‘മലയാള ഭാഷാ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ–2020–21’ എന്നു രേഖപ്പെടുത്തി [email protected] എന്ന വിലാസത്തിൽ 2021 ജനുവരി 20 നകം അയക്കണം.

മലയാളം മിഷൻ നിയോഗിക്കുന്ന വിധികർത്താക്കളായിരിക്കും പുരസ്കാര ജേതാവിനെ നിർണയിക്കുക. കൂടുതൽ വിവരങ്ങൾക്ക് മലയാളം മിഷൻ ഓഫിസുമായോ 80789 20247 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. വെബ്സൈറ്റ്: www.mm.kerala.gov.in.

2022 ഫെബ്രുവരി 21 ന് ലോക ഭാഷാ ദിനത്തിൽ മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും. ഐസിഫോസ്, ഡോ. അശോക് ഡിക്രൂസ് എന്നിവരാണ് മുൻവർഷങ്ങളിൽ ഭാഷാ പ്രതിഭാ പുരസ്കാരം നേടിയത്.

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More