മലയാള ഭാഷ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്
ഉത്തരവ്
വിഷയം:- പൊതുഭരണ വകുപ്പ് – വിവിധ സർക്കാർ വകുപ്പുകൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളും സർക്കുലറുകളും നിർദ്ദേശങ്ങളും മലയാളത്തിൽ ആയിരിക്കണമെന്നത് സംബന്ധിച്ച് 26.04.2017 ലെ സ.ഉ (അച്ചടി) 05/2017 ഉ.ഭ.പ.വ നമ്പർ ഉത്തരവ്
നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നഡയും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുവാൻ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന എല്ലാവിധ ഉത്തരവുകളും, സർക്കുലറുകളും, മറ്റു കത്തിടപാടുകളും മലയാളത്തിൽ തന്നെയായിരിക്കണമെന്ന് നിഷ്കർഷിച്ചുകൊണ്ട് സൂചന പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭരണഭാഷാമാറ്റ നടപടികളിൽ വീഴ്ച വരുത്തുന്ന ഉദ്യാഗസ്ഥർക്കെതിരെ സർക്കാർ ഉത്തരവുകളുടെ ലംഘനമായിക്കണ്ട് നടപടി സ്വീകരിക്കുന്നതാണെന്നും പ്രസ്തുത ഉത്തരവിൽ വ്യവസ്ഥ ചെയ്തിരുന്നു.
എന്നാൽ മന്ത്രിസഭായോഗത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പോലും പല വകുപ്പുകളും മലയാളത്തിൽ പുറപ്പെടുവിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇത് സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്.
ഈ സാഹചര്യത്തിൽ, മേൽപറഞ്ഞ ഉത്തരവിലെ വ്യവസ്ഥകൾ പാലിച്ച് സെക്രട്ടേറിയറ്റിലെ ധനകാര്യം, നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകളും, നിർദ്ദേശങ്ങളും, സർക്കുലറുകളും, മറ്റുകത്തിടപാടുകളും മന്ത്രിസഭായോഗ തീരുമാനപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകളും മലയാളത്തിലാണ് പുറപ്പെടുവിക്കുന്നതെന്ന് എല്ലാ വകുപ്പ് സെക്രട്ടറിമാരും ഉറപ്പുവരുത്തേണ്ടതാണ്. ഇതുസംബന്ധിച്ച് പുരോഗതി ചീഫ് സെക്രട്ടറിയുടെ സെക്രട്ടറിമാരുമായുള്ള പ്രതിമാസ യോഗത്തിൽ വിലയിരുത്തുന്നതാണ്.
എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറി പ്രിൻസിപ്പൽ സെക്രട്ടറി
സെക്രട്ടറി സ്പെഷ്യൽ സെക്രട്ടറിമാർക്കും സെക്രട്ടറിയേറ്റിലെ നിയമം ധനകാര്യം ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകൾക്കും കരുതൽ ഫയൽഫീസ് പകർപ്പ്
ബഹു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറിയുടെ പി എ ക്ക്