മലയാള ഭാഷ പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങാന്‍ ഭാഷാനിര്‍ദേശക വിദഗ്ധസമിതിയുടെ ശുപാര്‍ശ

February 09, 2022 - By School Pathram Academy

തിരുവനന്തപുരം:മലയാള ഭാഷ പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭാഷാനിര്‍ദേശക വിദഗ്ധസമിതി ശുപാര്‍ശചെയ്തു.അരനൂറ്റാണ്ടിനുശേഷമാണ് മലയാളലിപി പരിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.1971ലെ ലിപിപരിഷ്‌കരണ ഉത്തരവ് പുനപരിശോധിച്ചാണ് ചീഫ് സെക്രട്ടറി ഡോ വിപി ജോയിയുടെ അധ്യക്ഷതയില്‍ ഭാഷാപണ്ഡിതരുടെ സമിതി മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. മലയാളത്തിലെ അക്ഷരമാലയും ലിപിവ്യവസ്ഥയും എഴുത്തുരീതിയും ഏകീകരിക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്ന ആദ്യറിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചു.വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതി അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ മാറ്റങ്ങള്‍ നിലവില്‍വരും.പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തുന്നതിന് നടപടിയെടുക്കാന്‍ ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധസമിതി ശുപാര്‍ശചെയ്തു.

 

Category: News