മഹാത്മാ എൽ.പി. യു.പി.സ്കൂൾ , പൊറത്തിശ്ശേരിയിലെ അധ്യാപിക  എൻ.പി. രജനി ടീച്ചറുമായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

April 05, 2022 - By School Pathram Academy

മഹാത്മാ എൽ.പി. യു.പി.സ്കൂൾ , പൊറത്തിശ്ശേരിയിലെ അധ്യാപിക  എൻ.പി. രജനി ടീച്ചറുമായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

 

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ?

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിനു മുന്നിലുള്ള മൈതാനത്ത് , കുട്ടികളുടെ നാശത്തിന്റെ ലഹരി; എന്ന തെരുവുനാടകത്തിന് നേതൃത്വം നൽകിയത്

 

അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ ?

മികച്ച നല്ല പാഠം അദ്ധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരം , സംസ്ഥാന പി.ടി.എ യുടെ മാതൃകാ അദ്ധ്യാപിക പുരസ്കാരം

 

മികവാർന്ന പ്രവർത്തനങ്ങൾ : ?

ജന്മനക്ഷത്ര പരിചരണ പദ്ധതി, കൃഷി പാഠം, സ്കൂൾ ലൈബ്രറി , സ്കൂൾ കലണ്ടർ , മലയാളത്തിനൊരു പുസ്തകം , ജല, ഊർജ്ജ , മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ , മഹാത്മാ റേഡിയോ , എത്താം ഒപ്പത്തിനൊപ്പം

 

എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?

ഓരോ അധ്യാപകരും അവരവരുടെ കഴിവുകൾ ഓരോ വിദ്യാർത്ഥികളുടേയും ഉന്നമനത്തിനായി ഉപയോഗിക്കാൻ ശ്രമിക്കണം.

 

എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

കുട്ടികളുടെ പെരുമാറ്റത്തിലൂടെ

 

പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

പരീക്ഷാ സമയങ്ങളിൽ മാത്രമല്ല, രക്ഷിതാക്കളുമായുള്ള ആശയ വിനിമയം കുട്ടികളുടെ പഠനപുരോഗതിയെ ഏറെ സ്വാധീനിക്കുന്നു.

 

പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?

ഉവ്വ്. എത്താം ഒപ്പത്തിനൊപ്പം പദ്ധതി , Action Reserch

 

കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

ചെറിയൊരു ശതമാനം

 

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

മാതാപിതാക്കളുമായി നല്ലൊരു സൗഹൃദം നിലനിർത്തിയാൽ , ഏതു പ്രശ്നങ്ങളേയും ആരോഗ്യകരമായി നേരിടാൻ സാധിക്കും.

 

അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

ഓരോരുത്തരേയും ഗൃഹസന്ദർശനത്തോടൊപ്പം കുടുംബ സാഹചര്യങ്ങളെ മനസ്സിലാക്കി , ഓരോ കുട്ടിയേയും അടുത്തറിയണം.  പഠനത്തേക്കാളുപരി അവരുമായി സൗഹൃദ ബന്ധം വളർത്തിയെടുക്കണം.

 

കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

നിർബന്ധമായും ഓരോ രക്ഷിതാവും അദ്ധ്യാപകരുമായി ആശയവിനിമയം ഉണ്ടായിരിക്കണം.

 

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

ശാരീരിക പ്രശ്നങ്ങളോടൊപ്പം സ്വഭാവ വൈകല്യങ്ങളും ,ഓർമ്മശക്തി നശിക്കുന്നു.

 

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ ?

ഒന്നാം ക്ലാസ്സിൽ മലയാളം , ഗണിതം എന്നീ വിഷയങ്ങളിൽ പ്രാഥമിക വസ്തുതകൾ ഉറപ്പാക്കണം.

 

ഇഷ്ടപ്പെട്ട വിനോദം ?

പൂന്തോട്ടം , കൃഷി

 

സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ?

Big salute for school Pathram ഏറേ അഭിനന്ദനം അർഹിക്കുന്ന പ്രവർത്തനങ്ങളാണ്. അദ്ധ്യാപകരുടെ വഴി കാട്ടിയായി മാറി കൊണ്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ പിന്നണി പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ

Category: Teachers Column