മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്… കുട്ടികളിൽ സ്‌ക്രീൻ ടൈം കൂടുതലാ കുന്നത് കൊണ്ടുണ്ടാകുന്ന ഒരു ശാരീരിക – മാനസിക അവസ്ഥയാണ് വിർച്വൽ ഓട്ടിസം

May 04, 2023 - By School Pathram Academy

സ്വന്തം കുട്ടികൾ മിടുക്കരും ബുദ്ധിമാ ന്മാരുമായി വളരണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ ഈ ആഗ്രഹം മനസ്സിൽ ഇരിക്കെത്തന്നെ, കുട്ടികളെ ബുദ്ധിമാ ന്ദ്യമുള്ളവരായി മാറ്റുകയാണ് മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ. കുട്ടികളിൽ വിർച്വൽ ഓട്ടിസം വർധിക്കുന്നു എന്ന വാർത്ത വിരൽചൂണ്ടുന്നത് ഇതിലേക്കാണ്.

 

കുട്ടികളിൽ സ്‌ക്രീൻ ടൈം കൂടുതലാ കുന്നത് കൊണ്ടുണ്ടാകുന്ന ഒരു ശാരീരിക – മാനസിക അവസ്ഥയാണ് വിർച്വൽ ഓട്ടിസം. കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാൽ മൊബൈ ൽ ഫോൺ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഗാഡ്‌ജെറ്റ്സുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാ കുന്ന അവസ്ഥ. പലപ്പോഴും മൊബൈൽ ഫോണുകളുടെ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിർച്വൽ ഓട്ടിസം എന്ന നിലയിലേക്ക് ആ പ്രശ്നങ്ങൾ വളർന്നത് വളരെ പെട്ടെന്നാണ്. 

പലപ്പോഴും പല മാതാപിതാക്കളും തങ്ങൾ ചെയ്യുന്ന തെറ്റിന്റെ ആഴം അറിയാതെ ഇപ്പോഴും കുഞ്ഞുങ്ങളെ അടക്കിയിരുത്തുന്നതിനായി കയ്യിൽ മൊബൈൽ ഫോൺ നൽകുന്നു. ഭക്ഷണം കഴിക്കണമെങ്കിൽ, ഉറങ്ങണമെങ്കിൽ, പറഞ്ഞാൽ അനുസരിക്കണമെങ്കിൽ എല്ലാം തന്നെ കളിയ്ക്കാൻ, കാർട്ടൂൺ കാണാൻ ഫോൺ തരാം എന്നതാണ് മാതാപിതാക്കളുടെ വാഗ്ദാനം.  

 

കണ്ണും കാതും തുറക്കുന്നതിനു മുൻപേ മൊബൈൽ ഫോണിന്റെ ഉപയോഗം പഠിക്കുന്ന കുട്ടികൾ കൃത്യമായ സമയങ്ങളിൽ അവർ പൂർത്തിയാക്കേണ്ട ഫിസിക്കൽ മൈൽസ്റ്റോണുകൾ പൂർത്തിയാ ക്കാതെ പോകുന്നു. ഇതിനുള്ള കാരണം ചിന്തിക്കാനുള്ള കഴിവില്ലാതാകുന്നതും സന്തോഷം നൽകുന്ന ഏക ഉപാധിയായി ഫോണുകൾ മാറുന്നതുമാണ്. കുട്ടികൾക്ക് സോഫ്റ്റ് സ്കില്ലുകൾ ഇല്ലാതാക്കുക, സംസാരിക്കാൻ വൈകുക, സോഷ്യൽ സ്കില്ലുകൾ ഇല്ലാതാക്കുക തുടങ്ങിയ അവസ്ഥയിലേക്ക് ഇത് നയിക്കുന്നു. ജീവിതവും ലോകവും മൊബൈലിനു ചുറ്റുമാണ് എന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമാകുന്നത്.

 

ലേണിങ് ഡിസെബിലിറ്റി ഇതിന്റെ മറ്റൊരു വശമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് പണ്ട് ഒരു കാര്യം കുട്ടികളെ പറഞ്ഞു മനസിലാക്കാൻ എടുത്തതിന്റെ ഇരട്ടി ശ്രമമാണ് ഇന്നത്തെകാലത്ത് അനിവാര്യമായി വരുന്നത് എന്നാണ്. ഇതിലുള്ള പ്രധാനകാരണം കുട്ടികളി ലെ ഗ്രാഹ്യശക്തി കുറയുന്ന താണ്. കോവിഡ് കാലഘട്ടത്തിനു ശേഷമാ ണ് വിർച്വൽ ഓട്ടിസം വർധിച്ചിരി ക്കുന്നത്. ക്ലാസിക്കൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങളോട് കൂടിയാണ് ഇത് കാണപ്പെടുന്നത്. എന്നാൽ സ്‌ക്രീൻ ടൈം കുറച്ചാൽ, അല്ലെങ്കിൽ പൂർണമായും ഒരു വിടുതൽ നൽകിയാൽ ഈ അവസ്ഥയിൽ നിന്നും മാറ്റം ഉണ്ടാകും. 

ഒന്നര വയസ് കഴിഞ്ഞിട്ടും സംസാരം തുടങ്ങാത്ത അവസ്ഥ കുട്ടികളിൽ ഉണ്ടാകുന്നതും നടക്കാനും മറ്റ് ആക്റ്റിവിറ്റികൾ ചെയ്യാനും വൈകുന്നതുമെല്ലാം വിർച്വൽ ഓട്ടിസത്തിന്റെ ഭാഗമാണ്. ഭക്ഷണം കഴിപ്പിക്കുന്നതിനായി മൊബൈൽ നൽകുന്നത് മൂന്നു വയസ് വരെ പൂർണമായും ഒഴിവാക്കേണ്ട കാര്യമാണ്. കുട്ടികളുടെ കണ്മുന്നിൽ മാതാപിതാക്കൾ കഴിവതും മൊബൈൽ ഉപയോഗിക്കാതി രിക്കുക. പ്ലേ തെറാപ്പിയാണ്‌ കുട്ടികൾക്ക് ആവശ്യം. ആയതിനാൽ കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി മാതാപിതാക്കൾ കൂടുതൽ സമയം കണ്ടെത്തുക.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More