മാനസികമായും ശാരീരികമായും ഏറെ കരുതലോടെ കാണേണ്ട കാലമാണ് പരീക്ഷകാലം.പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനു കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …

March 28, 2022 - By School Pathram Academy

പരീക്ഷകാലം

മാനസികമായും ശാരീരികമായും ഏറെ കരുതലോടെ കാണേണ്ട കാലമാണ് പരീക്ഷകാലം.

ഒരാളുടെകരിയർ,അവസരങ്ങൾ,വരുമാനം,ഇവയുടെ എല്ലാം അടിസ്‌ഥാനം പരീക്ഷയിലെ ഉന്നതവിജയമാണ്.

പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കണം.പരീക്ഷ എഴുതുന്ന വിദ്യാർത്ഥി”എനിക്കിത് കഴിയും”എന്ന് ആദ്യം മനസ്സിൽ ഉറപ്പിക്കണം.

ആത്മവിശ്വാസം തന്നെയാണ് പരീക്ഷ വിജയത്തിന്റെ അടിസ്ഥാനം.

പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനു കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കരുണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

.പഴയ ചോദ്യപേപ്പറുകൾ ശേഖരിച്ചു ഉത്തരങ്ങൾ എഴുതി പരിശീലിക്കുക.

പരീക്ഷയുടെ തലേദിവസം നന്നായി ഉറങ്ങണം.ഉറക്കമൊലിച്ചിച്ചിരുന്നു പഠിക്കുന്നത് വിപരീതഫലം സൃഷ്ട്ടിക്കും.

പരീക്ഷ,സമയത്തിന് ഒരു മണിക്കൂർ നേരത്തേ ഹാളിനു സമീപം എത്താൻ ശ്രദ്ധിക്കണം.വഴിയിൽ സംഭവിച്ചേക്കാവുന്ന അപ്രതീക്ഷിത തടസങ്ങൾ കാരണം വൈകി എത്തിയാൽ മാനസിക സമ്മർദ്ദം ഉണ്ടാകാം

കുടിവെള്ളം,പേന,ഹാൾ ടിക്കറ്റ്,പെൻസിൽ,സ്കെയിൽ തുടങ്ങിയ ആവശ്യമായ സാമഗ്രികൾ കൈയിൽഉണ്ട് എന്ന് ഉറപ്പുവരുത്തണം.

ചോദ്യപേപ്പർ ലഭിച്ചാൽ ഉടനെ മുഴുവനായും ഒരാവർത്തി വായിക്കണം.

ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങൾക്കു ആദ്യം ഉത്തരം എഴുതുക.ഓരോ ചോദ്യത്തിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണന നിച്ഛയിച്ചു ഉത്തരം എഴുതണം.

സമയക്രമം പാലിക്കണം.ഇല്ലെകിൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരംഎഴുതാൻ പ്രയാസപ്പെടും.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി എന്ന് ഉറപ്പുവരുത്തണം.ഓരോ ഉത്തരങ്ങൾക്കു ശേഷം അൽപ്പം സ്‌ഥലം ഒഴുക്കിടുന്നത് നല്ലതാണു.പിന്നീട് ഒരു പ്രധാനപോയിന്റ് ഓർമവന്നാൽ ചേർക്കാൻ ഈ സ്‌ഥലം ഉപകരിക്കും.

പ്രധാന പോയിന്റുകൾക്ക് അടിവരയിടുന്നത് ഉപന്യാസത്തിന് ഇടക്കിടെ ചെറിയ തലക്കെട്ടുകൾ നൽകുന്നത് കൂടുതൽ മാർക്ക് നേടാനുള്ള ഉപാധിയാണ്.

പരീക്ഷ സമയം അവസാനിക്കുന്നതിനു മുൻപ് ഹാളിൽ നിന്നും പുറത്തിറങ്ങരുത്.എഴുതിയ ഉത്തരങ്ങൾ വായിക്കാനും,എതെകിലും ചോദ്യനമ്പർ തെറ്റിപ്പോയാൽ തിരുത്താനും വിട്ടുപോയതുടെഗിൽ ചേർക്കാനും ഈ സമയം വിനിയോഗിക്കാവുന്നതാണ്.

പരീക്ഷയ്ക്കായി നന്നായി തയ്യാറെടുത്ത്,നല്ല കൈയക്ഷരത്തിൽ,പ്രാര്ഥനാനിര്ഭരമായ മനസ്സുമായി മികച്ച രീതിയിൽ പരീക്ഷ എഴുതുക.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More