മാന്യ സദസ്സിന് വന്ദനം …വായനാദിന പ്രസംഗം
മാന്യ സദസ്സിന് വന്ദനം
ബഹുമാനപെട്ട അധ്യാപകരെ
പ്രിയ കൂട്ടുകാരെ
ഇന്ന് ജൂൺ 19 വായനാദിനം
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അൽഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യന്റെ പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് ഇന്ന്
കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരള ഗവൺമെന്റ് വായനാദിനമായി ആചരിക്കുന്നു
1996 ജൂൺ 19 മുതലാണ് വായനാ ദിനം ആചരിക്കാൻ തുടങ്ങിയത്.
വായനയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വായനയുടെ പ്രസക്തി എന്താണ് എന്ന് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കുഞ്ഞു കവിതയുണ്ട് കുഞ്ഞുണ്ണി മാഷിന്റെ കവിത വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും
എന്ന കവിത വായനയുടെ മൂല്യം മനസ്സിലാക്കുവാൻ ഈ കവിത നമ്മെ സഹായിക്കും.
ഓരോ പുസ്തകവും അറിവിന്റെ അത്ഭുത ലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരുവാനുള്ള വഴിയാണ് വായന .
വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക് കഴിയും.
അറിവ് നേടുക എന്നത് എളുപ്പമായ ഒരു കാര്യമല്ല വായനയുടെ മാത്രമേ നമുക്ക് അറിവ് നേടാൻ കഴിയുള്ളൂ അതുകൊണ്ട് വായനയുടെ പ്രാധാന്യം നാം കുഞ്ഞുന്നാളിലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും .
ഇന്ന് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവിനേക്കാൾ കൂടുതൽ ഇന്റർനെറ്റ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും
പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് പുസ്തക വായനയിലൂടെ ലഭിക്കുന്ന ആ അനുഭൂതി ഈ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുകയില്ല.
അതിനാൽ പുസ്തകങ്ങളെ നെഞ്ചോട് ചേർത്ത് വെക്കാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായന ഒരു ശീലമാക്കാൻ ഇന്നു തന്നെ പ്രതിജ്ഞ ചെയ്യാം.
അതിന് ഏറ്റവും നല്ല ദിനം ഇന്നു തന്നെയാണ് എല്ലാവർക്കും എന്റെ വായനാദിന ആശംസകൾ