മാറ്റി വയ്ക്കണം, ആ 9 മിനിറ്റ് കുട്ടികൾക്കായി …

June 06, 2022 - By School Pathram Academy

മാറ്റി വയ്ക്കണം,

ആ 9 മിനിറ്റ്

എത്ര തിരക്കാണെങ്കിലും കുട്ടികളുമായി ഹൃദയ ബന്ധം സൂക്ഷിക്കാൻ ഒരു വഴിയുണ്ട്. മാതാപിതാക്കൾ എന്നും ചെയ്യേണ്ട 3 കാര്യങ്ങ ളാണിത്. രാവിലെയും വൈകിട്ടും രാത്രിയും 3 മിനിറ്റ് വീതം കുട്ടികൾക്കായി നീക്കി വയ്ക്കുക. കുട്ടിയുമായി ഹൃദയബന്ധമുണ്ടാക്കാൻ ഇതു മാത്രം മതിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

  • രാവിലെ 3 മിനിറ്റ്

ഉണർന്നെണീറ്റ ഉടനുള്ള സമയമാണിത്. കുട്ടി ഉണരുമ്പോൾ മാതാപിതാക്കൾ കുട്ടിക്കടുത്തിരുന്നു ശാന്തമായി പോസിറ്റീവ് ചിന്തകളോടെ ശുഭാരംഭം കുറിക്കുക.

  • വൈകിട്ട് 3 മിനിറ്റ്

കുട്ടിയോട് സ്കൂൾ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്ന സമയം. പോയി പഠിക്കെടാ… പോലുള്ള അലർച്ചകളൊന്നുമില്ല. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ദിവസവും അന്നത്തെ വിശേഷങ്ങളെല്ലാം പറയുന്ന ശീലം കുട്ടിക്കുണ്ടാകും.

  • രാത്രി 3 മിനിറ്റ്

അന്നത്തെ കാര്യങ്ങളെല്ലാം അവസാനിപ്പിച്ചു കുട്ടി കിടക്കുമ്പോൾ അരികത്തിരിക്കുന്ന ഈ നിമിഷങ്ങളും വിലപ്പെട്ടതാണ്. ഇത് കുട്ടിക്കുണ്ടാക്കുന്ന സുരക്ഷിതത്വബോധം നിസ്സാരമല്ല.

Category: News