മാർച്ച് 26, ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ലൈറ്റുകൾ ഉൾപ്പെടെ എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫാക്കി
നിങ്ങളും ഒപ്പമുണ്ടല്ലോ അല്ലേ? ഉണ്ടെങ്കിൽ പറയൂ.. നിങ്ങളുടെ പങ്കാളിത്തം എങ്ങനെ ആണെന്ന് എല്ലാവരോടും പറയൂ.
ഭൂമിക്ക് വേണ്ടി ഒരു മണിക്കൂർ ! നമുക്കും, നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി ഒരു മണിക്കൂർ !!
മാർച്ച് 26, ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ലൈറ്റുകൾ ഉൾപ്പെടെ എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫാക്കി ഭൗമ മണിക്കൂറിൽ പങ്കാളികളാകൂ.
നിങ്ങൾ ആ ഒരു മണിക്കൂർ എങ്ങനെ ചെലവഴിക്കും?
മക്കളെ അടുത്ത് ചേർത്തിരുത്തി ഒരു കഥ പറയുമോ? അമ്മയുടെ മടിയിൽ തലചായ്ച്ചിരുന്ന് മാനത്തെ നക്ഷത്രങ്ങളെ നോക്കുമോ? അതുമല്ലെങ്കിൽ വേനൽമഴ തണുപ്പിച്ച മുറ്റത്തെ മണ്ണിൽ കുടുംബത്തോടൊപ്പം അൽപനേരം നടക്കുമോ?
നാളെ രാത്രി ഭൂമിക്കായുള്ള ഈ ഒരു മണിക്കൂർ നിങ്ങൾ എങ്ങനെ ചെലവഴിക്കും എന്ന് ചുവടെ കമന്റ് ചെയ്യൂ. ഈ മഹാ ദൗത്യത്തിൽ നമുക്ക് കൈകൾ കോർത്ത് മുന്നേറാം. ഞാനുണ്ട്, നിങ്ങളും ഉണ്ടാകണം.
#CollectorWayanad
#wayanadWE
#earthhour