മികച്ച അധ്യാപകൻ, മികച്ച സംഘാടകൻ, മികച്ച നേതൃത്വ- വ്യക്തിത്വ വികസന പരിശീലകൻ, കൗൺസിലർ എന്ന നിലയിൽ പ്രസിദ്ധൻ. അധ്യാപകർക്ക് പരിശീലനം നൽകുന്ന റിസോഴ്സ് ടീമംഗം, JCI ഇന്ത്യയുടെ ദേശീയ പരിശീലകൻ എന്നീ നിലകളിലും തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ജിജി കുര്യാക്കോസ് School Rathna National Teacher’s Award ഏറ്റ് വാങ്ങി

December 27, 2021 - By School Pathram Academy

ജിജി കുര്യാക്കോസ്സ്

കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ ഗ്രാമമായ കാർത്തികപുരത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻ്റ് സ്കൂളായ GVHSS കാർത്തികപുരത്തിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായി കഴിഞ്ഞ 16 വർഷമായി സേവനം ചെയ്യുന്നു. മികച്ച ഒരു അധ്യാപകൻ, മികച്ച സംഘാടകൻ, മികച്ച നേതൃത്വ- വ്യക്തിത്വ വികസന പരിശീലകൻ, കൗൺസിലർ എന്ന നിലയിൽ പ്രസിദ്ധൻ. അധ്യാപകർക്ക് പരിശീലനം നൽകുന്ന റിസോഴ്സ് ടീമംഗം, JCI ഇന്ത്യയുടെ ദേശീയ പരിശീലകൻ എന്നീ നിലകളിലും തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി കമ്മ്യൂണിറ്റി ഡെവലെപ്മെൻ്റ് പ്രോഗ്രാമുകൾ സംഘടിപ്പിട്ടുള്ള ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനങ്ങൾ നൽകിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇദ്ദേഹം നടത്തിയ ക്ലാസ്സകൾ വളരെ ശ്രദ്ധേയമായിരുന്നു. അക്കാദമിക രംഗത്ത് നൂതനമായ നിരവധി പരിപാടികൾ ആവിഷ്ക്കരിച്ചിട്ടുള്ള ഇദ്ദേഹം ഒരു മികച്ച അവതാരകനും ക്വിസ് മാസ്റ്ററും കൂടിയാണ്.