മികച്ച എൻഎസ്എസ് പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി ഈസ്റ്റ് മാറാടി വി എച്ച് എസ്സ്

June 11, 2022 - By School Pathram Academy

മികച്ച എൻഎസ്എസ് പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി ഈസ്റ്റ് മാറാടി വി എച്ച് എസ്സ്

മൂവാറ്റുപുഴ : മികച്ച നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്കുള്ള രണ്ട് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്‌കൂൾ. മികച്ച എൻ.എസ്.എസ്. യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്‌കാരങ്ങളാണ് ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്സ് സ്കൂൾ സ്വന്തമാക്കിയത്.

മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് സമീർ സിദ്ദിഖിയും മികച്ച യൂണിറ്റിനുള്ള അവാർഡ് പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പി.ടി.എ. പ്രസിഡന്റ് സിനിജ സനിൽ, അധ്യാപകനായ രതീഷ് വിജയൻ എന്നിവർ ചേർന്നും ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളും ഡയറക്ടറേറ്റുകളുമായി 22 എൻ എസ് എസ് സെല്ലുകളിൽ 3400 എൻ എസ് എസ് പ്രോഗ്രാം ഓഫീസറൻമാരിൽ നിന്നും അത്രയും യൂണിറ്റുകളിൽ നിന്നു മികച്ച പ്രവർത്തനം നടത്തിയവരെ വിലയിരുത്തിയാണ് ഈ അവാർഡുകൾക്കായി തെരഞ്ഞെടുത്തത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എം.പി എ.എ. റഹീം, എൻ.എസ്.എസ്. റീജണൽ ഡയറക്ടർ ജി. ശ്രീധർ, സംസ്ഥാന ഓഫീസർ ഡോ. അൻസർ, ഡി.ജി.ഇ. ജീവൻ ബാബു, വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രഞ്ജിത് പി. ബ്രഹ്മനായകം മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.

Category: NewsSchool News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More