കോഴിക്കോട് ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി സെന്റ് ആൻ്റണീസ് എൽ പി എസിലെ ദീപ ടീച്ചർ മികവാർന്ന പ്രവർത്തനങ്ങൾ പങ്കുവെക്കുകയാണ്

August 21, 2024 - By School Pathram Academy

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ?

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളോടൊത്തുള്ള സ്കൂൾ ജീവിതം . അവരെ സ്വതന്ത്രവായനയിലേക്കും സ്വതന്ത്രമായ എഴുത്തിലേക്കും, വിശാലമായ ചിന്തയിലേക്കും കൊണ്ടുപോകുമ്പോഴുള്ള മനസിന്റെ സന്തോഷം . കുഞ്ഞു മക്കൾ ആദ്യമായി കൂട്ടിവായിക്കുമ്പോഴും , സ്വന്തമായി വാചകങ്ങൾ എഴുതുമ്പോഴും അതിൽ നിന്നും അവരുടെ വിവിധ രചനകളിലേക്കുള്ള വളർച്ചയും മനസിന് കുളിർമനൽകുന്നു.

2. മൂന്ന്, നാല് ക്ലാസുകൾക്കായി നടത്തിയ സഹവാസ ക്യാമ്പ് .

3. ഒന്നാ ക്ലാസിലെ കുഞ്ഞുങ്ങൾക്കായി നടത്തിയ നേരനുഭവം – ഫീൽഡ് ട്രിപ്പ് – അവരുടെ യാത്രാവിവരണം

❤️അധ്യാപന ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ ?

SRG, DRG, BRG, BRC തലങ്ങളിൽ നിന്നും അധ്യപകരിൽ നിന്നും കിട്ടിയിട്ടുള്ള അനുമോദനങ്ങൾ. വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മനോരമ ‘നല്ല പാഠം ‘നൽകിയ അംഗീകാരം

പുസ്തക ആസ്വാദനത്തിന് പഞ്ചായത്ത് തല അംഗീകാരം. ഒന്നാം ക്ലാസിലെ മികവാർന്ന പ്രവർത്തനത്തിന് അംഗീകാരം

❤️മികവാർന്ന പ്രവർത്തനങ്ങൾ ?

1️⃣ കുട്ടികൾക്കായിനീന്തൽ പരിശീലനം

2️⃣ കുട്ടികൾക്കായി ദിവസവും നൽകുന്നയോഗാ പരിശീലനം

3️⃣ വിദ്യാലയത്തിലും ഓരോ കുട്ടിയുടെവീട്ടിലും കൂൺ കൃഷി

4️⃣ വീട്ടിലും വിദ്യാലയത്തിലും ജൈവ പച്ചക്കറി കൃഷി

5️⃣ കലാ -കായിക മേളകളിൽ കുട്ടികൾക്ക് നൽകുന്ന പരിശീലനം

6️⃣ വീടുകളിൽ ഒതുങ്ങിക്കൂടുന്ന കുട്ടികളുടെ മുത്തശ്ശൻ മുത്തശ്ശീ മാർക്കായി നടത്തുന്ന പ്രവർത്തനങ്ങൾ (ബോധവൽക്കരണ ക്ലാസ് , ഓണപ്പരിപാടികൾ, ഓണക്കളികൾ, കുട്ടിക്കാല അനുഭവങ്ങൾ പങ്കു വയ്ക്കൽ, മെഡിക്കൽ ക്യാമ്പ് , അവരെ സന്ദർശിക്കൽ)

7️⃣ കോളനികളിൽ നടത്തിയ വസ്ത്ര വിതരണം

8️⃣ സഹപാഠിക്കൊരു കൈത്താങ്ങ് – പദ്ധതി

9️⃣ വീട്ടിലും വിദ്യാലയത്തിലും ഒരുക്കിയ ലൈബ്രറി

🔟 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽഒരുക്കിയ അക്ഷരക്കൂട് (ലൈബ്രറി)

1️⃣1️⃣ മോട്ടിവേഷൻ ക്ലാസുകൾ

❤️ എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ?

അധ്യാപകർ കുട്ടികളാവണം. രക്ഷിതാക്കളാവണം, കൗൺസിലറാവണം. ഗൃഹസന്ദർശനം.

❤️ എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

പതിവിലും വ്യത്യാസമായി അവരുടെ മുഖം കാണുമ്പോൾ.. അടുത്തറിയണം ഓരോ കുട്ടിയേയും

❤️ പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയ വിനിമയം ആവശ്യമുണ്ടോ?

ആവശ്യമാണ്.

❤️ പഠന നിലവാരത്തിൽ പുറകിൽ നിൽക്കുന്നവർക്ക് പ്രത്യേക പദ്ധതികൾ എന്തെങ്കിലും ആസൂത്രണംചെയ്തിട്ടുണ്ടോ?

ഉണ്ട്. പഠനപിന്നാക്ക കാർക്കാണ് അധ്യാപകർ കൂടുതൽ പഠനോപകരണങ്ങൾ നിർമ്മിക്കേണ്ടത്.

❤️ കുട്ടികളുടെ ഇടയിൽ ധാർമിക നിലവാരം കുറഞ്ഞുവരുന്നതായിഅനുഭവപ്പെട്ടിട്ടുണ്ടോ?

ഉണ്ട്.

❤️ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കളുടെ സമീപനം ഏത് വിധത്തിലാണ്?

സമീപനം വ്യത്യസ്ത രീതിയിലാണ്.

❤️ അധ്യാപകരാവാൻ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

എന്റെ മുന്നിലിരിക്കുന്ന കുട്ടികൾ എന്റെ മക്കളാണ് എന്ന പൂർണ ബോധം ഉണ്ടായിരിക്കണം. കുട്ടികളോടും രക്ഷിതാക്കളോടും ഒപ്പം വിദ്യാലയത്തോടും അത്മാർത്ഥത പുലർത്തണം.

❤️ കുട്ടികളുടെ പഠന കാര്യങ്ങളിൽ മാതാപിതാക്കൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ്.?

മക്കളെ നന്നായി മനസിലാക്കണം. മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തരുത്. പഠനത്തിനാവശ്യമായ സാഹചര്യങ്ങൾ, സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക.

❤️ എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാൻ സാധിക്കുമോ?

തീർച്ചയായും.

❤️ പൊതു വിദ്യാഭ്യാസശാക്തീകരണത്തിനുള്ള നിർദേശങ്ങൾ?

കാലഘടത്തിനനുസരിച്ച് സിലബസ് നവീകരിക്കണം. കൃത്യമായ പരിശീലനം. കൃത്യമായ മോണിറ്ററിംഗ് .

❤️. സ്കൂൾ പത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ?

വാർത്തകൾ വളരെ വേഗത്തിലും വ്യക്തമായും കൃത്യമായും അറിയാൻ കഴിയുന്നു.