മികവിന്റെ കേന്ദ്രമായി ജില്ലയിലെ പൊതുവിദ്യാലയങ്ങൾ

July 22, 2022 - By School Pathram Academy

മികവിന്റെ കേന്ദ്രമായി ജില്ലയിലെ പൊതുവിദ്യാലയങ്ങൾ: പുതുതായി പ്രവേശനം നേടിയത് 4820 വിദ്യാർത്ഥികൾ

സംസ്ഥാന സർക്കാൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ ജില്ലയിൽ പുതിയതായി സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളിൽ ചേർന്നത് 4820 കുട്ടികൾ.

ഒന്നാം ക്ലാസിൽ ഈ വർഷം 40 കുട്ടികളുടെ കുറവുണ്ടായപ്പോൾ മറ്റു ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടുകയാണ് ചെയ്തത്. എട്ടാം ക്ലാസിലേക്കാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പുതുതായി പ്രവേശനം നേടിയത്. 1288 പേർ. രണ്ടാംക്ലാസിൽ 676 കുട്ടികളാണ‌് അധികമായി എത്തിയത‌്‌. മൂന്നിൽ 578, നാലിൽ 464, അഞ്ചിൽ 223, ആറിൽ 207, ഏഴിൽ 424, ഒമ്പതിൽ 862, പത്തിൽ 98 കുട്ടികളും പുതുതായി പ്രവേശനം നേടി.

ജില്ലയിൽ എയ്ഡഡ് വിഭാഗത്തിൽ സെന്‍റ് തേരേസാസ് സി.ജി.എൽ.പി വിദ്യാലയത്തിലാണ് ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത്, 241 വിദ്യാർഥികൾ. സർക്കാർ വിദ്യാലയങ്ങളിൽ ഗവ. ജി എൽ പി എസ് വളയൻചിറങ്ങരയിൽ 134 വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടി.

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത് ഞാറള്ളൂർ ബദലഹേം ജി.എച്ച്.എസ്.സ്കൂളിലാണ്, 2707 വിദ്യാർത്ഥികൾ. ഗവൺമെൻ്റ് വിഭാഗത്തിൽ കടയിരുപ്പ് ജി. എച്ച്.എസ് എസിൽ 1208 പേരും പുതുതായി ചേർന്നു.

പൊതുവിദ്യാലയങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ വിജയമാണ് വ്യക്തമാക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കുട്ടികൾക്ക് മികച്ച രീതിയിൽ പഠനം തുടരുന്നതിനുള്ള എല്ലാ സംവിധാനവും സർക്കാർ ഒരുക്കിയിരുന്നു. കൂടാതെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ‌്, ഹലോ വേൾഡ്, സുരുലി ഹിന്ദി, ശാസ‌്ത്രപഥം, ഗണിത വിജയം തുടങ്ങിയ പദ്ധതികൾ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ മികച്ചതാക്കാൻ അവസരം ലഭിച്ചതോടൊപ്പം കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ബി അലക്സാണ്ടർ പറഞ്ഞു.

ജില്ലയിലെ എല്ലാവിധ അക്കാദമിക് പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, അധ്യാപക സംഘടനകൾ, രക്ഷിതാക്കൾ എന്നിവരുടെ പിന്തുണയും ഈ വിജയത്തിന് സഹായകമായിട്ടുണ്ട്. സാധാരണ എറണാകുളം ജില്ലയിൽ കുട്ടികൾ കുറഞ്ഞുവരുന്ന സ്ഥിതിയാണ് കണ്ടുവന്നിരുന്നത്. എന്നാൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം വർഷംതോറും കൂടി വരികയാണ്. അക്കാദമിക നിലവാരത്തിൽ മാത്രമല്ല വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ 100% കുട്ടികൾക്കും ഓൺലൈൻ ക്ലാസ് ലഭ്യമാക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. കോതമംഗലം പോലുള്ള പ്രദേശങ്ങളിൽ കുട്ടികൾക്ക് പഠനം ഉറപ്പാക്കുന്നതിനായി 51 പൊതു പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയും ഈ പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഈ വർഷവും പാഠപുസ്തകങ്ങൾ യൂണിഫോം എന്നിവ കുട്ടികൾക്ക് കൃത്യമായി വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും ഹണി ബി അലക്സാണ്ടർ കൂട്ടിച്ചേർത്തു.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More