മികവിന്റെ പാതയിലേക്ക് കുതിച്ചുയർന്ന മുടക്കുഴ ഗവ.യു.പി.സ്കൂൾ സ്കൂൾ അക്കാദമി – ജോയ് ആലുക്കാസ് അവാർഡ് ഏറ്റ് വാങ്ങന്നു
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള മുടക്കുഴ ഗ്രാമത്തിലെ സരസ്വതി ക്ഷേത്രമായി നിലകൊള്ളുന്ന മുടക്കുഴ ഗവ.യു.പി.സ്കൂൾ നാളിതു വരെ മികവിന്റെ പാതയിലേക്ക് കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. പലവിധ അവാർഡുകൾ വാങ്ങിക്കൂട്ടി ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്ന മുടക്കുഴ ഗവ.യു.പി.സ്കൂളിന്റെ കിരീടത്തിലെ പൊൻതൂവലായി സ്കൂൾപത്രത്തിന്റെ മികച്ച സ്കൂളിനുള്ള അവാർഡു വന്നു ചേർന്നിരിക്കുകയാണ്.
▪️2017 ൽ മികച്ച രീതിയിൽ കൃഷി ചെയ്ത സ്കൂളിനുള്ള ജില്ലാതല അവാർഡും, മികച്ച പ്രധാനാധ്യാപകനും , മികച്ച അധ്യാപികയ്ക്കും ഉള്ള അവാർഡ് .
▪️ 2018 -ൽ മികച്ച പ്രധാനാധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് .
▪️2019-ൽ മികച്ച പ്രധാനാധ്യാപകനുള്ള സംസ്ഥാന അവാർഡ്.
▪️ 2020-ൽ മികച്ച പി.റ്റി .എ.യ്ക്കുള്ള ജില്ലാതല അവാർഡ്.
എന്നിവ മുടക്കുഴ ഗവ.യു.പി.സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.കൂടാതെ എല്ലാ വർഷവും കുട്ടികൾക്ക് BRC തലത്തിലും ,AEO തലത്തിലും വിവിധ പാഠ്യപാഠ്യേതര അവാർഡുകൾ ലഭിക്കുന്നുണ്ട്.