മുഖം കാണിച്ച് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം
മുഖം കാണിച്ച് ഇനി ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഇതിനായി യുനീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇൻഡ്യ FaceRD App എന്ന പേരിൽ ഒരു ആപ് പുറത്തിറക്കി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം. ട്വീറ്റിലൂടെയാണ് യു.ഐ.ഡി.എ.ഐ ഇക്കാര്യം അറിയിച്ചത്.ഉപയോക്താവിന്റെ മുഖം തിരിച്ചറിയാൻ ഫേസ് ഓതന്റികേഷൻ ടെക്നോളജി ആണ് ഉപയോഗിക്കുന്നത്. ജീവൻ പ്രമാൻ, റേഷൻ വിതരണം, കോവിൻ വാക്സിനേഷൻ ആപ്, സ്കോളർഷിപ് പദ്ധതികൾ, കർഷക ക്ഷേമ പദ്ധതികൾ തുടങ്ങി ആധാറുമായി ബന്ധപ്പെട്ട വിവിധ ആപ്ലികേഷനുകൾക്കായി ഫേസ് ഓതന്റികേഷൻ ഉപയോഗിക്കാം. ഈ ഫീചർ ഒ.ടി.പി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ നിന്നോ ലാപ്‌ടോപിൽ നിന്നോ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ മുഖം വെളിച്ചത്തിലായിരിക്കാൻ ശ്രദ്ധിക്കുക