മുഖത്ത് അമിതമായി രോമം വളരുന്നതിന് പരിഹാരം തിരയുന്നവര്‍ക്ക് ഇതാ 6 പാക്കുകള്‍

May 18, 2022 - By School Pathram Academy

മുഖത്ത് അമിതമായി രോമം വളരുന്നത് പലര്‍ക്കും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ വരുത്താറുണ്ട്. ചിലര്‍ക് അപ്പര്‍ലിപ്പില്‍ മാത്രമായിരിക്കും മീശപോലെ രോമം വളരുന്നത്. ചില  അസുഖമുള്ളവരില്‍ മുഖത്ത് നല്ലരീതിയില്‍ രോമവളര്‍ച്ച കാണുവാന്‍ സാധിക്കാറുണ്ട്.

പലപ്പോഴും ത്രെഡ് ചെയ്യുന്നതും വാക്‌സ് ചെയ്യുന്നതുമെല്ലാം മുഖത്തെ സ്‌കിന്‍ ഡാമേജാക്കുകയാണ്. ഇതിന് നാച്യുറലായി എന്തെങ്കിലും പരിഹാരം തിരയുന്നവര്‍ക്ക് ഇതാ 6 പാക്കുകള്‍

1. നാരങ്ങാ തേന്‍ മിശ്രിതം

രണ്ട്‌ടേബിള്‍സ്പൂണ്‍ പഞ്ചസ്സാരയെടുക്കുക. ഇതിലേയ്ക്ക് നാരാങ്ങാ നീര്, തേന്‍ എന്നിവ ചേര്‍ക്കുക. ഇവ നന്നായി ചൂടാക്കുക. ഏകദേശം മൂന്നു മിനിറ്റ് നേരമെങ്കിലും ചൂടാക്കണം. മൂന്നു മിനിറ്റായാല്‍ ഇതിലേയ്ക്ക് അല്‍പ്പം വെള്ളം ചേര്‍ക്കാം. വെള്ളം ചേര്‍ക്കുന്നത് ഈ മിശ്രിതം തിക്ക് ആവുന്നതിനാണ്.

ഇതിനുശേഷം പ്യേസ്റ്റ് തണുപ്പിക്കുവാന്‍ വെയ്ക്കുക. നന്നായി തണുത്തതിനുശേഷം മുഖത്ത് കോണ്‍സ്റ്റാര്‍ച്ച് തേച്ച് ഈ പേയ്സ്റ്റ് അപ്ലൈ ചെയ്യുക. പിന്നീട് ഒരു വാക്‌സിംഗ് സ്ട്രിപ്പ് അല്ലെങ്കില്‍ കോട്ടന്റെ തുണി ഉപയോഗിച്ച് മുടി വളരുന്നതിന്റെ ഓപ്പസിറ്റായി വലിക്കുക.

 

ഇതില്‍ തേന്‍ അടങ്ങിയിരിക്കുന്നതിനാല്‍ സ്‌കിന്‍ ഡ്രൈ ആകാതിരിക്കുവാന്‍ സഹായിക്കും. അതുമാത്രമല്ല, കെമിക്കല്‍സ് ഇല്ലാതെതന്നെ സ്‌കിന്‍ സ്മൂത്താകുവാനും ഇത് സഹായിക്കുന്നതായിരിക്കും.

2. പഞ്ചസ്സാര നാരങ്ങാ മിശ്രിതം

രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസ്സാരയും നാരങ്ങാനീരും എട്ട് ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി ചൂടാക്കുക. കുമിളകള്‍ വരുന്നതുവരെ ചൂടാക്കുക. പിന്നീട് തണുക്കുവാന്‍ വെയ്ക്കുക. നന്നായി തണുത്തതിനുശേഷം മുഖത്തു പുരട്ടാവുന്നതാണ്. ഏകദേശം 20 മുതല്‍ 25 മിനിറ്റ് വരെ ഈ മിശ്രിതം മുഖത്ത് വയ്ക്കണം. അതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. നന്നായി മസാജ് ചെയ്‌കൊടുത്തുവേണം കഴുകിയെടുക്കുവാന്‍. വേദനയെടുക്കാതെതന്നെ വാക്‌സ് ചെയ്‌തെടുക്കുവാനുള്ള എളുപ്പമാര്‍ഗ്ഗമാണിത്.

3. ഉരുളക്കിഴങ്ങ് പയര്‍ മിശ്രിതം

ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, നാരങ്ങാ നീര്, അഞ്ച് ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീര്, പയറ് രാത്രി കുതിര്‍ത്ത് അരച്ചെടുത്തത് എല്ലാം മിക്‌സ് ചെയ്‌തെടുക്കുക. പിന്നീട്, ഈ പേയ്സ്റ്റ് മുഖത്ത് ഒരകു 20 മിനിറ്റ് വൈയ്ക്കാവുന്നതാണ്. നന്നായി ഉണങ്ങിയതിനുശേഷം കഴുകി കളയുന്നത് നല്ലതാണ്.

4. ഓട്ട്മീല്‍ ആന്റ് ബനാന മിക്‌സ്

രണ്ട് ടേബിള്‍സ്പൂണ്‍ ഓട്ട്മീലും പഴവും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ പേയ്സ്റ്റ് മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് നേരം മസാജ് ചെയ്യണം. പിന്നീട് തണുത്തവെള്ളത്തില്‍ കഴുകി കളയുക. ഇത് നാച്യുറലായി ഹെയര്‍ റിമൂവ് ചെയ്യുന്നതിന് ഉത്തമ പരിഹാരമാണ്.

5. മുട്ട വെള്ളയും കോണ്‍സ്റ്റാര്‍ച്ചും

മുട്ടവള്ളയില്‍ ഒരു ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ചും ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസ്സാരയും ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങിയതിനുശേഷം പൊളിച്ചു കളയാവുന്നതാണ്. ഇതില്‍ മുട്ടയുടെ വെള്ള ഉപയോഗിച്ചിരിക്കുന്നതിനാല്‍ മുഖത്ത് നന്നായി ഒട്ടിയിരിക്കുകയും രോമം കളയുവാന്‍ സഹായിക്കുകയും ചെയ്യും.

6. ജലാറ്റിന്‍ നാരങ്ങാ മിശ്രിതം

ജലാറ്റില്‍ ചൂടാക്കി ഇതിലേയ്ക്ക നാരങ്ങാനീരും തേനും ചേര്‍ത്ത് തിക്ക് പേയ്സ്റ്റാക്കുക. പിന്നീട് ഇത് തണുത്തതിനുശേഷം മുഖത്ത് അല്ലെങ്കില്‍ രോമം കളയണ്ട ഭാഗത്ത് പുരട്ടി വാക്‌സ് ചെയ്യുന്നതുപോലെ പറച്ചുകളയാവുന്നതാണ്.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More