മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കും: മന്ത്രി വി ശിവന്‍കുട്ടി

May 13, 2022 - By School Pathram Academy

മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കും: വി ശിവന്‍കുട്ടി

ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ സെന്റ് ജമ്മാസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.

മലപ്പുറം നഗരസഭയിലെ സിപിഎം കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ വി ശശികുമാറിനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ ഡിഡിഇയോട് വിശദീകരണം തേടിയിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ സെന്റ് ജമ്മാസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകനായിരുന്നപ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശശികുമാര്‍ നഗരസഭ അംഗ്വതം രാജിവെച്ചിരുന്നു. സിപിഎം ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Category: News