മുഴുവൻ അധ്യാപകരും ജൂൺ 15 ശനിയാഴ്‌ച കൂട്ട അവധിയെടുത്ത് നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പങ്കാളികളാകണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി

June 15, 2024 - By School Pathram Academy

പ്രിയപ്പെട്ടവരെ,

ഏകപക്ഷീയമായ രീതിയിൽ അധ്യയന ദിവസങ്ങൾ 220 ആക്കികൊണ്ട് അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ച സർക്കാറിൻ്റെ നിഷേധാത്മക നിലപാടിനെതിരെ KPSTA പ്രത്യക്ഷ സമര രംഗത്താണ്.

പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ ജൂൺ 15 ശനിയാഴ്‌ച ആ ആഴ്ച‌യിലെ ആറാം പ്രവർത്തി ദിനം കൂട്ട അവധിയെടുത്ത് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്.

സംയുക്ത അധ്യാപക സമിതിയുടെ ഭാഗമായ കെ പി എസ് ടി എ അംഗങ്ങളും ഈ സമരാഹ്വാനത്തിനൊപ്പം ചേരുകയും സമാന ചിന്താഗതിക്കാരായ മറ്റ് അധ്യാപകരെയും ഒപ്പം ചേർത്ത് കൊണ്ട് ജൂൺ 15 ശനിയാഴ്‌ച കൂട്ട അവധിയെടുത്ത് നടത്തുന്ന പ്രതിഷേധ സമരത്തിൽ സജീവമായി പങ്കെടുക്കേണ്ടതുമാണ്.

നാളെകളിൽ നമ്മുടെ മധ്യവേനൽ അവധി പോലും നഷ്ടപ്പെടുത്തുന്ന രീതിയിൽ സർക്കാർ തീരുമാനങ്ങൾ ഉണ്ടാവാതിരിക്കണമെങ്കിൽ ഈ പ്രക്ഷോഭ പരിപാടി പൂർണ്ണമായും വിജയിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മുഴുവൻ അധ്യാപകരും ജൂൺ 15 ശനിയാഴ്‌ച കൂട്ട അവധിയെടുത്ത് നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പങ്കാളികളാകണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

രഞ്ജിത്ത് മാത്യു (പ്രസിഡന്റ്)

അജിമോൻ പൗലോസ് (  സെക്രട്ടറി)

ഷൈനി കെ ബെന്നി (ട്രഷറർ)

KPSTA എറണാകുളം ജില്ലാ കമ്മിറ്റി

Category: News