മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് …തവിടിശേരി ഗവ: ഹൈ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം മികവിലേക്ക് …
മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് …തവിടിശേരി ഗവ: ഹൈ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം മികവിലേക്ക് …
പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അധ്യാപികക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിച്ചു.
സ്കൂൾ അക്കാദമി – കേരളയുടെ (An ISO Certified Non Governmental Organization) അച്ചീവ്മെന്റ് സർട്ടിഫിക്കറ്റാണ് ഗവ: യൂപി ഹൈസ്കൂൾ തവിടിശേരി പ്രീ പ്രൈമറി കുട്ടികൾക്ക് ലഭിച്ചത്.
തന്റെ മുഴുവൻ കുട്ടികൾക്കും ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രീ പ്രൈമറി അധ്യാപികയായ ഷീബ ടീച്ചർ.
കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്കൂൾ അക്കാദമി – കേരള സർട്ടിഫിക്കറ്റുകൾ നൽകിയത്.
സംസ്ഥാനത്ത് ഇത്തരം സർട്ടിഫിക്കറ്റ് ലഭിക്കുന്ന രണ്ടാമത്തെ സ്കൂൾ ആണ് തവിടിശേരി ഗവ: ഹൈസ്കൂൾ പ്രീ പ്രൈമറി വിഭാഗം.