മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് വാളക്കുളം എ.എൽ.പി എസ് പ്രീ – പ്രൈമറി വിഭാഗം മികവിലേക്ക്  

May 20, 2023 - By School Pathram Academy

മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് വാളക്കുളം എ.എൽ.പി എസ് പ്രീ – പ്രൈമറി വിഭാഗം മികവിലേക്ക് 

 

 

എടരിക്കോട് : വാളക്കുളം എൽ പി സ്കൂൾ പ്രീ പ്രൈമറി വിഭാഗം സ്കൂൾ അക്കാദമി കേരളയുടെ സംസ്ഥാനതല അച്ചീവ്മെന്റ് സർട്ടിഫിക്കറ്റിന് അർഹരായി. 2022 – 23 വർഷത്തെ മികച്ച പ്രവർത്തനങ്ങളാണ് സ്ഥാപനത്തെ അവാർഡിന് അർഹരാക്കിയത്.

അവാർഡ് ജേതാക്കളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും പുരസ്കാര സായാഹ്നം പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

പുരസ്കാര സായാഹ്നം എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മണമ്മൽ ജലീൽ ഉദ്ഘാടനം ചെയ്തു. പ്രീ – പ്രൈമറി വിഭാഗം പി ടി എ പ്രസിഡൻറ് സമീഹ ടീച്ചർ അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ ശ്രീ സി ടി അഷറഫ് , പി ടി എ അംഗമായ ജലീൽ വലിയകത്ത് , അലി അക്ബർ കാട്ടകത്ത് ( പ്രീ പ്രൈമറി പി.ടി.എ വൈസ് പ്രസിഡണ്ട്), അധ്യാപകരായ ശ്രീമതി ഇന്ദിര ടീച്ചർ , സിയാദ് സി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച അധ്യാപകരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി വഹീദ ജാസ്മിൻ സ്വാഗതവും അടാട്ടിൽ ഇബ്രാഹിം നന്ദിയും പറഞ്ഞു .

കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്കൂൾ അക്കാദമി – കേരള സർട്ടിഫിക്കറ്ററുകൾ നൽകിയത്.

ഐ.എസ്. ഒ സർട്ടിഫിക്കേഷൻ ലഭിച്ച നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ ആണ് സ്കൂൾ അക്കാദമി.

 

പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ അക്കാദമി കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പതിനൊന്നാമത്തെ സ്കൂളാണ് വാളക്കുളം എ.എൽ.പി എസ് പ്രീ – പ്രൈമറി .

 

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് സ്കൂൾ പത്രം കേരള നൽകുന്ന സമ്മാന വിതരണം എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണമ്മൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു.

വാളക്കുളം എ എൽ പി സ്കൂൾ പ്രധാനധ്യാപിക വഹീദ ജാസ്മിൻ സംസാരിക്കുന്നു.

 

പ്രീ പ്രൈമറി അധ്യാപിക ഇന്ദിര ടീച്ചർക്ക് ആദരം

പ്രീ പ്രൈമറി അധ്യാപിക ബിന്ദിയ ടീച്ചർക്ക് ആദരം

പ്രീ പ്രൈമറി ടീം ലീഡർ സി.സിയാദ് മാസ്റ്റർക്ക് സ്നേഹാദരം

Recent

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024

കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്ലേസ്‌മെന്റ്‌ ഡ്രൈവ്

July 11, 2024
Load More