മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് …തവിടിശേരി ഗവ: ഹൈ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം മികവിലേക്ക് …
മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് …തവിടിശേരി ഗവ: ഹൈ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം മികവിലേക്ക് …
പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിച്ചു.
സ്കൂൾ അക്കാദമി – കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റാണ് ഗവ: യൂപി ഹൈസ്കൂൾ തവിടിശേരി പ്രീ പ്രൈമറി കുട്ടികൾക്ക് ലഭിച്ചത്. തന്റെ മുഴുവൻ കുട്ടികൾക്കും ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രീ പ്രൈമറി അധ്യാപികയായ ഷീബ ടീച്ചർ.
കേരള ബുക്ക് സ് ഓഫ് സ്കൂൾ റെക്കോർഡ്സിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ഷീബ ടീച്ചർ.
കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്കൂൾ അക്കാദമി – കേരള സർട്ടിഫിക്കറ്ററുകൾ നൽകിയത്.
തവിടിശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വസന്ത ടീച്ചർ ,പിടിഎ പ്രസിഡണ്ട് മനോഹരൻ ,പിടിഎ വൈസ് പ്രസിഡണ്ട്ശശി സി കെ , എം പി ടി എ പ്രസിഡണ്ട് രേഖ ഷാജി,പ്രീ പ്രൈമറി രക്ഷാധികാരി ലക്ഷ്മണൻ ,എസ് എസ് ജി കൺവീനർ കൃഷ്ണൻ ,സീനിയർ അസിസ്റ്റൻറ് പ്രസന്നകുമാർ സർ , അനീഷ് സർ ,സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചർ, സജിന ടീച്ചർ , ലളിതാ മേഡം, സ്കൂളിലെ എല്ലാ അധ്യാപകരുടേയും അനധ്യാപകരുടേയും, രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു കൃഷ്ണൻകുട്ടിയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പ്രീ പ്രൈമറി വിഭാഗത്തിലെ മുഴുവൻ കുട്ടികളും അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് നേടുന്ന രണ്ടാമത്തെ സ്കൂളാണിത്.