മുഴുവൻ കുട്ടികൾക്കും അച്ചീവ്മെൻ്റ് certificate… ആറളം ഗവൺമെന്റ് ഹയർസെക്കന്ററി പ്രീ പ്രൈമറി മികവിന്റെ പാതയിൽ … സണ്ണി ജോസഫ് എം എൽ എ സർട്ടിഫിക്കറ്റുകളുടെ വിതരണേണോൽഘാടനം നിർവ്വഹിച്ചു
മുഴുവൻ കുട്ടികൾക്കും അച്ചീവ്മെൻ്റ് certificate… ആറളം ഗവൺമെന്റ് ഹയർസെക്കന്ററി പ്രീ പ്രൈമറി മികവിന്റെ പാതയിൽ ..
പ്രീ പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ അക്കാദമി കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നാലാമത്തെ സ്കൂളാണിത്.
മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിയതിനാണ് സ്കൂൾ അക്കാദമി – കേരളയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ആറളം ഗവൺമെന്റ് ഹയർസെക്കന്ററി പ്രീ പ്രൈമറിയിലെ കുട്ടികൾക്ക് ലഭിച്ചത്.
തന്റെ മുഴുവൻ കുട്ടികൾക്കും ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രീ പ്രൈമറി അധ്യാപികയായ രമ്യ ടീച്ചർ.
കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികൾ ചെയ്ത അക്കാദമിക – അക്കാദമികേതര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സ്കൂൾ അക്കാദമി – കേരള സർട്ടിഫിക്കറ്ററുകൾ നൽകുന്നത്. ഐ.എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ ആണ് സ്കൂൾ അക്കാദമി.
ആറളം ഗവൺമെന്റ് ഹയർസെക്കന്ററി പ്രീ പ്രൈമറിക്കുള്ള സ്കൂൾ പത്രം അക്കാദമിയുടെ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ബഹുമാനപ്പെട്ട എംഎൽഎ . സണ്ണി ജോസഫ് നിർവഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു .
രമ്യ ടീച്ചർക്കും 15 കുട്ടികൾക്കും സ്കൂൾ പത്രം അക്കാദമിയുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പ്രേമ ദാസൻ മദർ പിടിഎ പ്രസിഡന്റ് സജ്ന,പിടിഎ വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ഹെഡ്മാസ്റ്റർ ശ്രീ രാജീവൻ നന്ദി പറഞ്ഞു.